Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിനും സൗദിക്കുമിടയിൽ കടൽമാർഗമുള്ള ചരക്കു നീക്കം തുടങ്ങി 

January 18, 2021

January 18, 2021

ജിദ്ദ : ഉപരോധത്തിന് ശേഷം സൗദിക്കും ഖത്തറിനുമിടയില്‍ വാണിജ്യ ഗതാഗതം പുനരാരംഭിച്ചു. ഹമദ് തുറമുഖത്തു നിന്ന് 27 കണ്ടെയ്നറുകള്‍ കഴിഞ്ഞ ദിവസം  ദമ്മാമിലെ കിങ് അബ്ദുല്‍ അസീസ് തുറമുഖത്തെത്തി. ഈ മാസം തുടക്കത്തില്‍ അല്‍ഉലയില്‍ നടന്ന ജി.സി.സി ഉച്ചകോടിയില്‍ രൂപപ്പെട്ട കരാറിെന്‍റ അടിസ്ഥാനത്തിലാണ് ഖത്തറിനുമേലുള്ള ഉപരോധം പിന്‍വലിച്ചത്. ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടയിലാണ് വാണിജ്യ ഗതാഗതം പുനരാരംഭിച്ചത്.

ഉപരോധം നീക്കിയ തൊട്ടടുത്ത ദിവസം കരമാര്‍ഗമുള്ള പ്രവേശന കവാടങ്ങള്‍ തുറക്കുകയും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഗതാഗതം പുനരാരംഭിക്കുകയും ചെയ്തിരുന്നു. ദോഹയില്‍നിന്ന് സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വിസും കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. വാണിജ്യ ഗതാഗതം തുടങ്ങിയതോടെ ചരക്ക് നീക്കം വരും ദിവസങ്ങളില്‍ സാധാരണഗതിയിലാകും.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക


Latest Related News