Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലേക്ക് വരുന്ന വിദേശികൾക്കുള്ള യാത്രാ മാനദണ്ഡങ്ങളിലെ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

February 28, 2022

February 28, 2022

ദോഹ : ഖത്തറിൽ ഈയിടെ പ്രഖ്യാപിച്ച യാത്രാ മാനദണ്ഡങ്ങളിലെ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.ഇതനുസരിച്ച്  ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന ഖത്തർ താമസരേഖയുള്ള വാക്‌സിനെടുത്തവർക്ക് ക്വാറന്റൈൻ വേണ്ട.എന്നാൽ, സന്ദർശക വിസയിൽ രാജ്യത്തേക്ക് വരുന്നവർക്ക് ഒരു ദിവസത്തെ ക്വാറന്റൈൻ നിർബന്ധമായിരിക്കും.ഇന്ന് വൈകിട്ട് ഏഴ് മണി മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരുന്നത്. വാക്‌സിനേഷൻ പൂർത്തിയാക്കിയ ഖത്തർ താമസരേഖയുള്ളവർക്ക് ഇതുവരെ രണ്ട് ദിവസത്തെ ക്വാറന്റൈൻ നിർബന്ധമായിരുന്നു.നാട്ടിൽ നിന്നും പുറപ്പെടുമ്പോൾ നടത്തേണ്ടിയിരുന്ന കോവിഡ് പരിശോധനയും ഒഴിവാക്കിയിട്ടുണ്ട്. പകരം ഖത്തറിലെത്തിയ ശേഷം 24 മണിക്കൂറിനുള്ളിൽ ആന്റിജൻ പരിശോധന നടത്തണം. വാക്‌സിനേഷൻ പൂർത്തിയായി 14 ദിവസം മുതൽ ഒമ്പത് മാസം വരെയാണ് ഈ ഇളവുകൾക്ക് യോഗ്യത. കോവിഡ് ഭേദമായി ഒമ്പത് മാസം കഴിയാത്തവർക്കും വാക്‌സിനെടുത്തവർക്കുള്ള ഇളവുകളെല്ലാം ലഭിക്കും. സന്ദർശക വിസയിലെത്തുന്നവർ പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തണം. പുതിയ വിസയിൽ വരുന്നവർക്കും ഒരു ദിവസത്തെ ക്വാറന്റൈൻ മതിയാകും. 12 വയസ് വരെയുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെ അതേ സ്റ്റാറ്റസ് തന്നെ ലഭിക്കും. വാക്‌സിസിനേറ്റഡും ആർ.പിയും ഉള്ള രക്ഷിതാക്കൾ ആണെങ്കിൽ മക്കൾക്കും ക്വാറന്റൈൻ ആവശ്യമില്ല.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News