Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മലയാളം മിഷൻ ഖത്തർ കോഡിനേറ്റർ ദുർഗാദാസിനെതിരെ ഖത്തറിലെ നെഴ്സുമാരുടെ സംഘടന പരാതി നൽകി

May 04, 2022

May 04, 2022

ദോഹ : തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ ഗൾഫിലെ നെഴ്‌സിങ് മേഖലയെയും ഒരു പ്രത്യേക മതവിഭാഗത്തെയും അപമാനിക്കുന്ന തരത്തിൽ സംസാരിച്ച ഖത്തറിലെ മലയാളം മിഷൻ കോർഡിനേറ്റർക്കെതിരെ  നെഴ്‌സുമാരുടെ സംഘടനയായ 'യുണീക്'മുഖ്യമന്ത്രിക്ക് പരാതി നൽകി.തീവ്രവാദികൾക്ക് ലൈംഗിക സേവ ചെയ്യാനാണ് കേരളത്തിൽ നിന്നും  ഗൾഫിലേക്ക് നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതെന്നാണ് ഹിന്ദു മഹാ സമ്മേളനത്തിൽ ദുർഗാദാസ് പറഞ്ഞത്.ഇതിനെതിരെ ഖത്തറിലെ വിവിധ സംഘടനകൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.ഇതിനു പിന്നാലെയാണ് നേഴ്‌സുമാരുടെ സംഘടന തന്നെ പരാതിയുമായി രംഗത്തെത്തിയത്. മതവും, രാഷ്ട്രീയവും പറഞ്ഞു ഇന്ത്യൻ നഴ്സുമാർക്കിടയിൽ പോലും ഭിന്നിപ്പു ണ്ടാക്കുന്ന ഇത്തരം പ്രസ്താവനകൾ ആരിൽ നിന്നുണ്ടായാലും നഴ്സിംഗ് സമൂഹം ഒറ്റക്കെട്ടായി നേരിടുമെന്ന് സംഘടന വ്യക്തമാക്കി.യൂണീക് രക്ഷാധികാരി എൻ.എം നൗഫൽ ഫെയ്സ്ബുക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണരൂപം :
അനന്ത പുരിയിൽ നടന്ന ഒരു സമ്മേളനത്തിൽ നേഴ്സ് റിക്രൂട്ട്മെന്റ് എന്ന പേരിൽ തീവ്രവാദികൾക്ക് ലൈംഗിക സേവ ചെയ്യാൻ കൊണ്ട് പോകുന്നു എന്നറിഞ്ഞു എന്നും അതു തടയാൻ എന്ത് ചെയ്യാൻ പറ്റുമെന്നും ഖത്തറിലെ ഇന്ത്യൻ പ്രവാസിയും, മലയാളം മിഷൻ കോർഡിനേറ്റർ ദുർഗദാസ് എന്ന വ്യക്തിയുടെ ചോദ്യം ഖത്തറിലെ ആതുര സേവന രംഗത്ത് സേവനമനുഷ്ടിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ നഴ്സുമാരെയാണ് വേദനിപ്പിച്ചിരിക്കുന്നത്.അത്തരം വാസ്തവ വിരുദ്ധവും, സമൂഹത്തിൽ ഭിന്നിപുണ്ടാക്കുന്നതുമായ പരാമർശങ്ങളിലൂടെ അപമാനിച്ചിരിക്കുന്നത് മുഴുവൻ ഇന്ത്യൻ നഴ്സുമാരെയാണ്. പ്രസ്തുത വിഷയവുമായി ബന്ധപെട്ടു യൂണിക്, ഈ ഒരു കാര്യം കേരള മുഖ്യമന്ത്രിയുടെയശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.മതവും, രാഷ്ട്രീയവും പറഞ്ഞു ഇന്ത്യൻ നഴ്സുമാർക്കിടയിൽ പോലും ഭിന്നിപുണ്ടാക്കുന്ന ഇത്തരം പ്രസ്താവനകൾ ആരിൽ നിന്നുണ്ടായാലും നഴ്സിംഗ് സമൂഹം ഒറ്റക്കെട്ടായി നേരിടും .ഞങ്ങളുടെ വിശ്വാസവും , രാഷ്ട്രീയവും, നിലപാടുകളും മുറുകെ പിടിച്ചു കൊണ്ട് തന്നെ ഒറ്റ മനസ്സോടെ, ഒരേ ലക്ഷ്യത്തോടെ ഖത്തറിലെ സാമൂഹിക സാംസ്‌കാരിക മണ്ഡലത്തിൽ സേവന സന്നദ്ധരായി നഴ്സുമാർ ഉണ്ടാകും .കോവിഡ് കാലത്ത് മാലാഖമാരെന്നും, ദൈവ തുല്യരെന്നുമൊക്കെ പാടിപുകഴ്ത്തിയ അതെ ആർജവവും, ആത്മാർത്ഥതയും ഈ വിഷയത്തിലും ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളിൽ നിന്നും, സംഘടനകളിൽ നിന്നും ഉണ്ടാകണമെന്ന് കൂടെ ഓർമിപ്പിക്കുന്നു..
ഇയാളെ പോലെ ഉള്ളവരെ സമൂഹം തികഞ്ഞ അവജ്ഞയോടെ തള്ളുകയും സമൂഹത്തിൽ ഒറ്റപ്പെടുത്തുകയും ചെയ്യുക തന്നെ വേണം ..പ്രസ്തുത വിഷയത്തിൽ യൂണിക് മുഖ്യ മന്ത്രിക്കു പരാതി കൊടുത്തിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക .


Latest Related News