Breaking News
അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം |
മോദി ഭരണത്തിലെ ക്രിസ്ത്യൻ വേട്ട,68 ക്രിസ്ത്യൻ ദേവാലയങ്ങൾ തകർത്തു:കേസെടുക്കുന്നത് ഇരകൾക്കെതിരെ

April 10, 2023

April 10, 2023

ന്യൂസ്‌റൂം ബ്യുറോ
ന്യൂഡല്‍ഹി : വോട്ട് ബാങ്ക് ലക്ഷ്യമാക്കി ക്രിസ്ത്യൻ സമുദായത്തെ വരുതിയിലാക്കാൻ  മോദി സര്‍ക്കാര്‍ പ്രീണന നയങ്ങളുമായി മുന്നോട്ടു പോകുമ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്തുമത വിശ്വാസികൾക്കും ആരാധനാലയങ്ങൾക്കും നേരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്.  രണ്ടാമതും അധികാരത്തില്‍ വന്നശേഷവും ഇത്തരം ആക്രമണങ്ങൾ തുടരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

യുപി, മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന, ഒഡിഷ, ഛത്തീസ്ഗഢ്, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണ് കൂടുതല്‍ ആക്രമണങ്ങള്‍. പള്ളികള്‍ക്ക് തീയിടല്‍, ബലപ്രയോഗത്തിലൂടെ ക്രിസ്തുമത വിശ്വാസികളെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുക എന്നിങ്ങനെ അതിക്രമം നീളുന്നു.

ദേശീയ ന്യൂനപക്ഷ കമീഷന്റെ കണക്കുപ്രകാരം പ്രതിവര്‍ഷം നൂറിലധികം ആക്രമണമാണ് നടക്കുന്നത്. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ കണക്കില്‍ 2022ല്‍ 598 ആക്രമണമുണ്ടായി. 89 പാസ്റ്റര്‍മാരും പുരോഹിതരും ആക്രമിക്കപ്പെട്ടു. 68 പള്ളി തകര്‍ത്തു.127 ആക്രമണത്തില്‍ 82ഉം സംഘടിത കലാപങ്ങള്‍ക്ക് സമാനമായിരുന്നു.

ക്രിസ്മസിന് മുന്നോടിയായി 2020ലും 2021ലുമായി 104 ആക്രമണമാണ് നടന്നത്. ഛത്തീസ്ഗഢിലെ നാരണ്‍പുരില്‍ നൂറുകണക്കിനു പേര്‍ ആയുധങ്ങളുമായി എത്തി പള്ളി ആക്രമിച്ചത് ഈ വര്ഷമാണ്. ബിജെപി ജില്ലാ പ്രസിഡന്റ് അടക്കമുള്ളവരാണ് പ്രതികള്‍.

2021 ഒക്ടോബര്‍ 10ന് മൗ ജില്ലയില്‍ പ്രാര്‍ഥന നടത്തുന്നതിനിടെ ഹിന്ദുവാഹിനി, ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തി.ഇതിന് പിന്നാലെ പാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ മതപരിവര്‍ത്തനത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തു.

2021 ഒക്ടോബര്‍ 12ന് യുപിയിൽ രണ്ട് കന്യാസ്ത്രീകളെ ആക്രമിച്ചു. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ ഒക്ടോബര്‍ മൂന്നിന് ഇരുനൂറോളം വരുന്ന അക്രമികള്‍ പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് എത്തിയവരെ മര്‍ദിച്ചു.

സംഘപരിവാര്‍ ആക്രമണങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ ക്രിസ്ത്യാനികള്‍ പ്രാര്‍ഥനായോഗങ്ങള്‍ ഒഴിവാക്കണമെന്നാണ് കര്ണാടക പൊലീസിന്റെ ഉപദേശം . 2021 നവംബര്‍ 21ന് ബെലഗവിയില്‍ ക്രിസ്ത്യന്‍ സമുദായ അംഗങ്ങളോടായിരുന്നു പൊലീസിന്റെ മുന്നറിയിപ്പ്.

ഈ സാഹചര്യത്തിലാണ്  ക്രിസ്ത്യൻ  സമുദായത്തിനെതിരായ അതിക്രമങ്ങൾ വര്ധിക്കുന്നെന്ന് വിവിധ ക്രിസ്ത്യന് സംഘടനകളുടെ കൂട്ടായ്മയായ സമസ്ത് ക്രിസ്തി സമാജ് ആരോപിച്ചത്. മഹാരാഷ്ട്രയില് ക്രിസ്ത്യന് സമൂഹം വ്യാപകമായി ആക്രമണങ്ങൾ  നേരിടുന്നുണ്ടെന്നും ഇത് അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

പ്രതിഷേധസൂചകമായി 12ന് മുംബൈയില്‍ റാലി നടത്തുമെന്നും സമാജ് വക്താവ് ഡോള്ഫി ഡിസൂസ അറിയിച്ചു. "ഞങ്ങൾ  വളരെ സമാധാനപരമായ സമൂഹമാണ്. പക്ഷെ ഇപ്പോൾ  പരസ്യമായി പ്രതിഷേധിക്കാൻ  ഞങ്ങൾ  നിർബന്ധിതരാകുന്നു'–- അദ്ദേഹം പറഞ്ഞു. മതന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണം സർക്കാർ  ഉറപ്പുവരുത്തണമെന്നും നിയമവിരുദ്ധമായി തകർക്കപ്പെട്ട  പള്ളികൾ  പുനർനിർമിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

അതേസമയം,നരേന്ദ്ര മോദി സർക്കാരിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയ കർദിനാൾ ജോർജ് ആലഞ്ചേരി ഉൾപെടെ കേരളത്തിലെ ഒരു വിഭാഗം ക്രിസ്തീയ പുരോഹിതർ ഇത്തരം ആക്രമണങ്ങൾക്ക് നേരെ കണ്ണടക്കുകയാണ്.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News