Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹയിൽ പാട്ടിന്റെ പെരുന്നാളുമായി കെ.എസ് ചിത്ര,മനം കുളിർത്ത് ആരാധകർ

April 25, 2023

April 25, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തർ മലയാളികളുടെ പെരുന്നാൾ ആഘോഷത്തിന് പൊലിവേകാൻ കെ.എസ്.ചിത്രയും സംഘവും എത്തിയത് കോവിഡ് കാലത്തെ അടച്ചുപൂട്ടലിനു ശേഷം ദോഹയിലെ സംഗീതാസ്വാദകർക്ക് ലഭിച്ച മികച്ച അനുഭവമായി.അൽ അറബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന  ചിത്രഗീതം സംഗീതനിശയിൽ  മലയാളത്തിൻ്റെ വാനമ്പാടി കെ എസ് ചിത്രയും, മാപ്പിളപ്പാട്ടുകളുടെ സുൽത്താൻ കണ്ണൂർ ഷരീഫും, പിന്നണി ഗായകൻ കെ കെ നിഷാദും, വയലിനിസ്റ്റ് വേദമിത്രയും മാസ്മരിക പ്രകടനം കൊണ്ട് അക്ഷരാർത്ഥത്തിൽ വേദി കീഴടക്കുകയായിരുന്നു.

കലാജീവിതത്തിൻ്റെ മൂന്ന് പതിറ്റാണ്ടുകൾ പൂർത്തിയാക്കിയ കണ്ണൂർ ഷരീഫിനെ കെ എസ് ചിത്രയുടെ സാന്നിധ്യത്തിൽ മലബാർ അടുക്കള ആദരിച്ചു. നാട്ടിൽ നിന്നെത്തിയ പതിനഞ്ചോളം കലാ കാരൻമാരുടെ സംഗീത വിരുന്നും, മലബാർ അടുക്കളയുടെ ആതിഥ്യ മര്യാദയും നിറഞ്ഞ സദസ്സിനെ നാലര മണിക്കൂർ പിടിച്ചിരുത്തി.  

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News