Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
'നുണകള്‍ക്ക് മേല്‍ കെട്ടിപ്പടുത്തതാണ് ഹിന്ദുത്വ'യെന്ന് ട്വീറ്റ്, കന്നഡ നടന്‍ ചേതന്‍ കുമാര്‍ അറസ്റ്റില്‍

March 21, 2023

March 21, 2023

ന്യൂസ്‌റൂം ബ്യൂറോ
ബംഗളൂരു: 'നുണകള്‍ക്ക് മേല്‍ കെട്ടിപ്പടുത്തതാണ് ഹിന്ദുത്വ'യെന്ന് ട്വീറ്റ് ചെയ്ത കന്നഡ നടന്‍ ചേതന്‍ കുമാര്‍ അറസ്റ്റില്‍. ശേഷാദ്രിപുരം പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് 20നാണ് ചേതന്‍ കുമാര്‍ അറസ്റ്റിന് ആസ്പദമായ ട്വീറ്റ് ചെയ്തത്.

 

Hindutva is built on LIES

Savarkar: Indian ‘nation’ began when Rama defeated Ravana & returned to Ayodhya —> a lie

1992: Babri Masjid is ‘birthplace of Rama’ —> a lie

2023: Urigowda-Nanjegowda are ‘killers’ of Tipu—> a lie

Hindutva can be defeated by TRUTH—> truth is EQUALITY

— Chetan Kumar Ahimsa / ಚೇತನ್ ಅಹಿಂಸಾ (@ChetanAhimsa) March 20, 2023

ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്ന പരാതിക്കു പിന്നാലെയാണ് ദളിത് ആക്റ്റിവിസ്റ്റ് കൂടിയായ ചേതന്‍ കുമാറിനെ അറസ്റ്റ് ചെയ്തത്. ഒരു മതത്തെയോ മതവിശ്വാസത്തെയോ അവഹേളിച്ചു, സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവനകള്‍ നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ചേതനെതിരെ ചുമത്തിയിരിക്കുന്നത്. 

ഹിജാബ് കേസുമായി ബന്ധപ്പെട്ട് കര്‍ണാടക ഹൈക്കോടതി ജഡ്ജിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ കഴിഞ്ഞ വര്‍ഷവും നടനെ അറസ്റ്റ് ചെയ്തിരുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക
https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News