Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ചേന്ദമംഗല്ലൂർ ആഗോള കൂട്ടായ്മ,ഉൽഘാടനം വെള്ളിയാഴ്ച 

June 16, 2021

June 16, 2021

ദോഹ : കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂർ ഗ്രാമത്തിൽ നിന്നുള്ള എല്ലാ പ്രവാസികളെയും പ്രവാസി കൂട്ടായ്മകളെയും  ഉൾക്കൊണ്ട്  പ്രവാസി ക്ഷേമം ലക്ഷ്യം വെച്ച് പുതുതായി രൂപീകരിച്ച  എക്സ്പ്ലോർ (XPLR) എന്ന വേദിയുടെ ഔദ്യോഗിക ഉൽഘാടനം ജൂൺ 18 വെള്ളിയാഴ്ച  ഇന്ത്യൻ സമയം വൈകുന്നേരം 4:30 ന് സൂം  പ്ലാറ്റ്ഫോമിൽ നടക്കും .  

യു.എ.ഇ, ഖത്തർ, സൗദി അറേബ്യ,  കുവൈത്ത്, ബഹറൈൻ , ഒമാൻ, കാനഡ, അമേരിക്ക, ആസ്‌ത്രേലിയ, ജപ്പാൻ, ജർമനി, മലേഷ്യ എന്നീ രാജ്യങ്ങളിലുള്ള, ആയിരത്തിലേറെ വരുന്ന  ചേന്ദമംഗല്ലൂർ സ്വദേശികളാണ് എക്സ്പ്ലോർ സമിതിയുടെ കുടക്കീഴിൽ വരുന്നത്.

പരിപാടിയിൽ  ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി പങ്കെടുക്കും.  മുഖ്യമന്ത്രി പിണറായി വിജയൻ ,നോർക്ക റൂട്സ് സി.ഇ.ഒ. ഹരികൃഷ്ണൻ നമ്പൂതിരി,  തിരുവമ്പാടിഎം.എൽ.എ  ലിന്റോ ജോസഫ് , മുക്കം  നഗരസഭാ ചെയർമാൻ  .ടി.പി. ബാബു, ചേന്ദമംഗല്ലൂരിലെ ആദ്യകാല പ്രവാസികളായ സി.ടി. അബ്ദുറഹീം, ഒ അബ്ദുറഹ്മാൻ തുടങ്ങിയവർ  ആശംസകൾ നേരും..ഉത്ഘാടന പരിപാടിയിലേക്ക് എല്ലാ ചേന്ദമംഗല്ലൂർ നിവാസികളെയും പ്രവാസികളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.


Latest Related News