Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന ചാവക്കാട് സ്വദേശി നാട്ടിൽ നിര്യാതനായി

September 14, 2021

September 14, 2021

ദോഹ: ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്ന തൃശൂര്‍ ചാവക്കാട് മുല്ലശ്ശേരി കണ്ണോത്ത് കെ.കെ ഹുസൈന്‍ ( 66) നാട്ടില്‍ നിര്യാതനായി. ശ്വാസകോശ സം‌ബന്ധമായ രോഗത്തിന്‌ ചികിത്സയിലായിരുന്നു. 39 വര്‍ഷത്തോളം ഖത്തറില്‍ സലാം സ്റ്റോര്‍ ആന്‍റ് സ്റ്റുഡിയോ ഗ്രൂപ്പില്‍ ജോലി ചെയ്‌തുവരികെയാണ് അസുഖ ബാധിതനായി നാട്ടിലേക്ക് മടങ്ങിയത്.

രോഗം അല്‍‌പം ഭേദമായതിനെ തുടർന്ന്  ഖത്തറില്‍ തിരികെയെത്തി ഔദ്യോഗിക ചുമതലകള്‍ എല്ലാം ഒഴിവാക്കി വീണ്ടും നാട്ടിലേക്ക് മടങ്ങുകയായിരുന്നു. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഉദയം പഠനവേദിയുടെ ആദ്യകാല പ്രവര്‍‌ത്തകരില്‍ ഒരാളായിരുന്നു ഇദ്ദേഹം. വിയോഗത്തില്‍ ഉദയം പഠനവേദി അനുശോചിച്ചു. ഭാര്യ: നജ്‌മ. മക്കള്‍: ഷഹാന,സൈദ, സഫ, ഹഷ്ന, സൈഹ. മരുമകന്‍: ജിഷാര്‍. ഖബറടക്കം വെങ്കിടങ്ങ്‌ കണ്ണോത്ത് ജുമാഅത്ത് ഖബര്‍‌സ്ഥാനില്‍.


Latest Related News