Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു 

August 02, 2020

August 02, 2020

ന്യൂ ഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് താൻ കോവിഡ് പരിശോധന നടത്തിയെന്നും ഫലം പോസറ്റിവ് ആണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. താൻ പൂർണ ആരോഗ്യവാനാണെന്നും എന്നാൽ ഡോക്ടർമാരുടെ നിർദേശ പ്രകാരം ആശുപത്രിയിലേക്ക് മാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം,അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന്റെ ഭൂമി പൂജ ഉൾപെടെയുള്ള പ്രധാന പരിപാടികൾ നടക്കാനിരിക്കെയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.ഇതിനിടെ കോവിഡ് പോസറ്റിവ് ആയതിനെ തുടർന്ന് ചികിത്സയിലായിരുന്ന ബോളിവുഡ്‌ താരം അമിതാബച്ചന്റെ ഫലം നെഗറ്റിവ് ആയി.അദ്ദേഹം വീട്ടിലേക്ക് മടങ്ങിയതായാണ് റിപ്പോർട്ട്.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News