Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
പ്രവാസികൾക്ക് നേരെ മുഖം തിരിച്ച് കേന്ദ്രം,വിമാനയാത്രാ നിരക്കിൽ ഇടപെടാനാകില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

July 06, 2023

July 06, 2023

ന്യൂസ്‌റൂം ബ്യുറോ
ന്യൂഡൽഹി : വിമാനയാത്രാ നിരക്ക് വർധനവിൽ ഇടപെടാനാകില്ലെന്ന് കേന്ദ്രംഅടൂര്‍ പ്രകാശ് എം പി നല്‍കിയ കത്തിനുള്ള മറുപടിയായാണ് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യത്തിൽ ഇടപെടാന്‍ സാധിക്കില്ലെന്ന് മറുപടി നല്‍കിയത്. അവധിക്കാലത്തെ യാത്രാതിരക്കും വിമാന ഇന്ധന വിലയിലെ വര്‍ധനയും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ആവശ്യം നിരസിച്ചത്.

ഓണം സീസണ്‍ അടുത്തിരിക്കെ അവധിയില്‍ പ്രവാസികള്‍ കൂട്ടമായി കേരളത്തിലേക്ക് വരാനിരിക്കെയാണ് വിമാന ടിക്കറ്റ് നിരക്കില്‍ വിമാന കമ്പനികള്‍ വന്‍ വര്‍ധന വരുത്തിയത്. ഈ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട്  മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം  കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചിരുന്നു. നിരക്ക് വര്‍ധനയ്ക്ക് കടിഞ്ഞാണിടുന്നതിനൊപ്പം ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ യു എ ഇയില്‍നിന്നു പ്രത്യേക ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിരുന്നു. കുതിച്ചുയരുന്ന ടിക്കറ്റ് നിരക്ക് കാരണം പ്രവാസികളായ നിരവധി പ്രേര്‍ക്ക് കേരളത്തിലേക്കുള്ള യാത്ര മാറ്റിവെയ്‌ക്കേണ്ടി വന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News