Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ നിന്നും ഉംറക്കെത്തിയ സംഘത്തിലെ മൂന്ന് പേർ സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

March 17, 2023

March 17, 2023

ന്യൂസ്‌റൂം ബ്യൂറോ
റിയാദ്: സൗദിയിലെ തായിഫിലുണ്ടായ കാറപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഖത്തറില്‍ നിന്ന് ഉംറക്കെത്തിയ ആറംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. 

പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസല്‍ അബ്ദുല്‍ സലാമിന്റെ മക്കളായ അഭിയാന്‍(7), അഹിയാന്‍(4), ഭാര്യാ മാതാവ് സാബിറ അബ്ദുല്‍ ഖാദര്‍(55) എന്നിവരാണ് മരിച്ചത്. 

ദോഹയില്‍ ഹമദ് മെഡിക്കല്‍ സിറ്റിയിലെ ജീവനക്കാരനാണ് ഫൈസല്‍. ഫൈസലും ഭാര്യാപിതാവും തായിഫ് അമീര്‍ സുല്‍ത്താന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഫൈസലിന്റെ ഭാര്യ സുമയ്യ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക  https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News