Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സന്ദർശക വിസയിൽ ഖത്തറിലേക്ക് വരുന്നവർക്കുള്ള ഇൻഷുറൻസ് പരിരക്ഷ,ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം

January 26, 2023

January 26, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: സന്ദര്‍ശക വിസയിൽ രാജ്യത്തേക്ക് വരുന്ന സന്ദർശകർക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം സംബന്ധിച്ച ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാനുള്ള കരട് തീരുമാനത്തിന് കഴിഞ്ഞ ദിവസം ചേർന്ന ഖത്തർ മന്ത്രിസഭ അംഗീകാരം നൽകി..

അമീരി ദിവാനില്‍ പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നടപടി. അതേസമയം, പുതിയ ഭേദഗതികള്‍ എന്തൊക്കെയാണെന്നത് വ്യക്തമല്ല.

2022ലെ 17-ാം നമ്പർ തീരുമാനത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാനുള്ള പൊതുജനാരോഗ്യ മന്ത്രിയുടെ കരട് തീരുമാനത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിലെ വിവരങ്ങളും സ്പെസിഫികേഷനുകളും അപ്ഡേറ്റ് ചെയ്യുന്നതു സംബന്ധിച്ച മന്ത്രിയുടെ കരട് തീരുമാനത്തിനും അംഗീകാരം നല്‍കി.

ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനത്തിനായി ദേശീയ ഉപദേശക കമിറ്റി രൂപീകരിക്കണമെന്ന തീരുമാനവും ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം പരിഗണിച്ചു. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് സന്ദര്‍ശന വിസയിലെത്തുന്നവര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം തുക പ്രതിമാസം 50 റിയാല്‍ ആക്കി വിജ്ഞാപനം വന്നത്.

എത്ര ദിവസമാണോ സന്ദര്‍ശക വിസയില്‍ താമസിക്കുന്നത് അത്രയും കാലത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കണമെന്നാണ് നിയമം. എമര്‍ജന്‍സി, അപകടം എന്നിവയ്ക്കുള്ള ചികിത്സയും അടിസ്ഥാന ആരോഗ്യ സേവനങ്ങളുമാണ് സന്ദര്‍ശകരുടെ ഇന്‍ഷുറന്‍സ് പരിധിയില്‍ വരുന്നത്.

രാജ്യത്തെ പ്രവാസി താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയുള്ള നിയമത്തില്‍ 2021 ഒക്ടോബറിലാണ് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഒപ്പുവെച്ചത്. ആദ്യഘട്ടത്തില്‍ സന്ദര്‍ശകര്‍ക്കാണ് ഇന്‍ഷുറന്‍സ് ബാധകം. വൈകാതെ രാജ്യത്തെ മുഴുവന്‍ പ്രവാസി താമസക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News