Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ കെട്ടിടദുരന്തം, ആസൂത്രണമില്ലാത്ത നിർമാണ പ്രവർത്തനങ്ങൾ ദുരന്തങ്ങൾക്കിടയാക്കുന്നതായി വിദഗ്ദർ

March 28, 2023

March 28, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ: രാജ്യത്ത് കൃത്യമായ ആസൂത്രണമില്ലാതെ നടത്തുന്ന നിർമാണ പ്രവർത്തനങ്ങളും അറ്റകുറ്റ പണികളും ദുരന്തങ്ങൾ
ക്ഷണിച്ചു വരുത്തുന്നതായി എൻജിനീയറിങ് മേഖലയിലെ  വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.കഴിഞ്ഞ ബുധനാഴ്ച ഖത്തറിലെ മൻസൂറയിൽ നാല് മലയാളികൾ ഉൾപെടെ മരിക്കാനിടയായ സാഹചര്യത്തിൽ പ്രാദേശിക അറബ് ദിനപത്രമായ അൽ ശർഖ് പ്രസിദ്ധീകരിച്ച വിശദമായ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.  രാജ്യത്തെ എൻജിനീയറിങ് മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദർ ഇതുമായി ബന്ധപ്പെട്ട തങ്ങളുടെ അഭിപ്രായങ്ങൾ റിപ്പോർട്ടിൽ പങ്കു വച്ചു.

കെട്ടിടങ്ങൾ ഇത്തരത്തിൽ തകർന്നു വീഴുന്നതിന് നിരവധി കാരണങ്ങളുണ്ടെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. കെട്ടിടത്തിന്റെ കാലപ്പഴക്കം തിരിച്ചറിഞ്ഞു കൃത്യമായ രീതിയിൽ  അറ്റകുറ്റപണികൾ നടത്താൻ ഉടമസ്ഥർ തയ്യാറാവുന്നില്ല. ഇക്കാര്യത്തിൽ അധികൃതരുടെ മേൽനോട്ടം പര്യാപ്തമാവാത്തതും  പ്രശ്ങ്ങളുടെ സങ്കീർണത വർധിപ്പിക്കുന്നു. താമസ, വാണിജ്യ കെട്ടിടങ്ങൾ വാടകക്ക് നൽകുമ്പോൾ അമിതമായ അളവിൽ അവ വിഭജിച്ചു നൽകി ലാഭം കൊയ്യാൻ ശ്രമിക്കുന്ന  റിയൽ എസ്റ്റേറ്റ് ഇടനിലക്കാരും കാര്യങ്ങൾ വഷളാക്കുന്നുണ്ട്. കെട്ടിട രൂപ കല്പന മുതൽ അതീവ ശ്രദ്ധയില്ലെങ്കിൽ നിർമിതിയുടെ ആയുർദൈർഘ്യം കുറക്കാൻ ഇത് കാരണമാവും.തുച്ഛമായ ലാഭം  മുന്നിൽ കണ്ടു കൊണ്ട് പരിചയ സമ്പന്നരല്ലാത്ത എൻജിനീയർമാരെ പദ്ധതി ഏൽപ്പിക്കുന്നത് ദുരന്തത്തെ വിളിച്ചു വരുത്തുന്നതിന് തുല്യമാണ്.. കെട്ടിട നിർമാണത്തിന് തിരഞ്ഞെടുക്കുന്ന തൊഴിലാളികൾ അതിൽ ആവശ്യമായ  വൈദഗ്ദ്യം നേടിയവരാണോ എന്ന കാര്യം പലപ്പോഴും പരിഗണിക്കാറില്ലെന്നും റിപ്പോർട്ടിൽ വിദഗ്ധർ ചൂണ്ടിക്കാട്ടി.

ഇരുപത് വർഷം കാലപ്പഴക്കമുള്ള രാജ്യത്തെ എല്ലാ കെട്ടിടങ്ങളും പ്രത്യേക സമിതി പരിശോധിക്കണം. റിയൽ എസ്റ്റേറ്റ് ഇടനിലക്കാർ ഇതുമായി ബന്ധപ്പെട്ട ഭാരിച്ച ചിലവ് ചൂണ്ടിക്കാട്ടി അധികൃതരോട് ഇക്കാര്യത്തിൽ സഹകരിക്കാറില്ല എന്നത് ഗൗരവകരമായ വിഷയമാണ് . കെട്ടിടങ്ങളുടെ അടിത്തറ, മേൽക്കൂര എന്നിവയുടെ ബലം ശാസ്ത്രീയമായി പരിശോധിക്കാൻ സംവിധാനമുണ്ടാവേണ്ടതുണ്ട്. കെട്ടിട പരിശോധനക്കായി മുൻസിപ്പൽ അധികൃതരുടെ പ്രത്യേക വകുപ്പ് തന്നെ ഉണ്ടാവണം. . കൃത്യമായ ഇടവേളകളിൽ കെട്ടിട ഉടമസ്ഥർ അറ്റകുറ്റ പണികൾ പൂർത്തീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സംവിധാനമുണ്ടാക്കണമെന്നും. അപകട നിലയിലുള്ള കെട്ടിടങ്ങൾക്ക് ഒരിക്കലും ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാതിരിക്കുകയും ആ കെട്ടിടങ്ങൾക്ക് മേൽ സ്റ്റിക്കർ പതിക്കണമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.

കെട്ടിട നിർമാണ സാമഗ്രികളുടെ ഗുണമേന്മ പരിശോധിക്കാൻ അധികൃതർ തയ്യാറാവേണ്ടതുണ്ട്. ഗുണമേന്മ കുറഞ്ഞ സാമഗ്രികൾ കെട്ടിട നിർമാണത്തിന് ഉപയോഗിക്കുന്നുണ്ടോ എന്നത് ബന്ധപ്പെട്ടവർ നിർമാണ വേളയിൽ തന്നെ പരിശോധിച്ച് ഉറപ്പുവരുത്തണം.. കെട്ടിടങ്ങളിലെ വെള്ള ചോർച്ച ഉടമസ്ഥർ ഗൗരവമായി പരിഗണിക്കണം. ഇത് പരിഹരിച്ചില്ലെങ്കിൽ കെട്ടിട ഉടമക്കെതിരെ പരാതി നല്കാൻ വാടകക്കാർക്ക് അവസരമൊരുക്കണം. കെട്ടിങ്ങളുടെ ബലഹീനതക്ക് പ്രത്യേകിച്ച് കോൺക്രീറ്റിന്റെ ബലക്ഷയത്തിനു വെള്ള ചോർച്ച പ്രധാന പങ്കു വഹിക്കുന്നു. കെട്ടിട നിർമാണത്തിന് മേൽനോട്ടം വഹിക്കുന്ന എൻജിനീയർമാർ ഇക്കാര്യത്തിൽ കൂടുതൽ ഗൗരവതരമായ സമീപനം പുലർത്തേണ്ടതുണ്ട്. തൊഴിലാളികളുടെ വാസ സ്ഥലങ്ങൾ, ബാച്ചിലേഴ്‌സ് താമസ കെട്ടിടങ്ങൾ, ദോഹക്ക് പുറത്തെ നഗരങ്ങളിലെ കെട്ടിട നിർമാണം എന്നിവയിൽ അതാത് പ്രദേശങ്ങളിലെ മുനിസിപ്പാലിറ്റികൾ ശ്രദ്ധ ചെലുത്തണം. അൽ മൻസൂറയിൽ നടന്ന ദുരന്തത്തിന്റെ കാരണങ്ങൾ അന്വേഷിച്ചറിയാൻ അധികൃതർ നടപടി തുടങ്ങിയെന്നത് ശുഭാപ്തി വിശ്വാസം വർധിപ്പിക്കുന്നതാണ്. എന്നാൽ ഇക്കാര്യത്തിൽ അന്വേഷണം ഒരുകാരണവശാലും മന്ദ ഗതിയിലാവരുത്. അന്വേഷണവുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ അവലോകനം ചെയ്തു കൃത്യമായ ഇടപെടലുകൾ നടത്താൻ അധികൃതർ തയ്യാറാവണം. രാജ്യത്ത് ഇതുമായി ബന്ധപ്പെട്ട പരിശോധനക്കായി  പ്രത്യേക ഫോറൻസിക് വിഭാഗത്തിന്റെ അഭാവമുണ്ടെന്നത് വലിയ പരിമിതിയാണ്.

ഖത്തറിൽ ഇത്തരത്തിൽ കെട്ടിടങ്ങൾ തകർന്നു വീഴുന്നത് അപൂർവമാണ്. മോഡിഫിക്കേഷൻ എന്ന പേരിൽ ബിൽഡിങ്ങുകളിൽ അവയുടെ ശേഷിയെക്കാൾ കവിഞ്ഞ  ആളുകളെയും സാധനങ്ങളെയും ഉൾക്കൊള്ളുന്നത് ഏതു നിമിഷത്തിലും അപകടത്തെ വിളിച്ചു വരുത്തുന്നതിന് തുല്യമാണ്. ലൈസന്സുകളിൽ ചൂണ്ടിക്കാട്ടിയ പ്രവർത്തനത്തിന് അല്ലാതെ കെട്ടിടങ്ങൾ ഉപയോഗിച്ചാൽ കനത്ത പിഴ ചുമത്താൻ മുൻസിപ്പൽ അധികൃതർ തയ്യാറാവണം. കെട്ടിട നിർമാണത്തിന് ലൈസൻസ് നൽകാൻ കേവലം മാപ്പുകളെയും രേഖകളെയും അടിസ്ഥാനപ്പെടുത്തിയുള്ള സമീപനം അധികൃതർ ഒഴിവാക്കണം. റിയൽ എസ്റ്റേറ്റ് ഉടമകൾ നിർമാണത്തിന് മുമ്പ് മാപ്പുകളിൽ ഉൾപ്പെടാത്ത കൂട്ടിച്ചേർക്കലുകൾ നടത്തുന്നത് ഗുരുതരമായ  സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും രാജ്യത്തെ എൻജിനീയറിങ് വിദഗ്ദ്ധരെ ഉദ്ധരിച്ചു തയ്യാറാക്കിയ പ്രത്യേക റിപ്പോർട്ടിൽ പറയുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക 
https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News