Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹയിലെ മന്‍സൂറയിൽ ഏഴുനില കെട്ടിടം തകര്‍ന്നു വീണു 

March 22, 2023

March 22, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ബി-റിങ് റോഡില്‍ ലുലു എക്‌സ്പ്രസിന് സമീപമുള്ള മന്‍സൂറയിൽ ഏഴുനില കെട്ടിടം തകര്‍ന്നു. ബുധനാഴ്ച(ഇന്ന്) രാവിലെ 8നായിരുന്നു കെട്ടിടം തകര്‍ന്നതെന്ന് പേര് വെളിപ്പെടുത്താന്‍ തയ്യാറല്ലാത്ത താമസക്കാരനെ ഉദ്ധരിച്ച് 'ദി പെന്‍സുല' പത്രം റിപ്പോര്‍ട്ട് ചെയ്തു. റിപ്പോർട്ട് പ്രകാരം, ഇടക്കിടെ അറ്റകുറ്റ പണികൾ നടക്കാറുള്ള കെട്ടിടമാണ് നിലം പൊത്തിയത്.

സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ്, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നിയന്ത്രണത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.

പാകിസ്ഥാനി, ഈജിപ്ഷ്യന്‍, ഫിലിപ്പിനോ കുടുംബങ്ങളാണ് തകര്‍ന്ന കെട്ടിടത്തില്‍ താമസിച്ചിരുന്നത്.ആർക്കെങ്കിലും പരിക്കേറ്റോ എന്നതുൾപെടെയുള്ള മറ്റ് ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക
https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News