Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അജിത് എവറസ്റ്റർ വീണ്ടും വിളിക്കുന്നു, ഏറ്റവും തിളക്കമുള്ള ഗ്രഹങ്ങളായ വ്യാഴവും ശുക്രനും ഇന്ന് രാത്രി ഖത്തറിന് മുകളിൽ കണ്ടുമുട്ടും

March 02, 2023

March 02, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :ഖത്തറിന്റെ മാനത്ത് ഇന്ന് രാത്രി വാനക്കാഴ്ചയുടെ അപൂർവ സംഗമം.സൗരയൂഥത്തിലെ ഏറ്റവും തിളക്കമുള്ള രണ്ട് ഗ്രഹങ്ങൾ അടുത്തടുത്തായി പ്രത്യക്ഷപ്പെടുന്ന അപൂർവ കാഴ്ചക്കാണ് വ്യാഴാഴ്ച  രാജ്യം സാക്ഷ്യം വഹിക്കുക.സൂര്യ പരിവേഷത്തിൽ നിന്നു വളരെഅകലെയായതിനാൽ മഴമേഘങ്ങൾ ഇല്ലെങ്കിൽ ഏറെനേരം ഈ കാഴ്ച ആ സ്വദിക്കാം. വെറും കണ്ണുകൊണ്ടു തന്നെ വളരെ മനോഹരമായി കാണാവുന്ന ഈ ദൃശ്യം അല്പം ശക്തികൂടിയ ഒരു മൊബൈൽ ക്യാമറയിൽ പോലും പകർത്താം. എന്നാൽ ഗ്രഹങ്ങളെ വിശദമായി കാണാൻ ടെലിസ്കോപ്പ് തന്നെ ഉപയോഗിക്കേണ്ടി വരും. ഗ്രഹങ്ങളുടെ സ്ഥാന മാറ്റം കൊണ്ട് ഭൂമിയിൽ നിന്നുള്ള ഒരു കാഴ്ച മാത്രമാണ് ഈ ഗ്രഹസംഗമം

യഥാർത്ഥത്തിൽ രണ്ട് ഗ്രഹങ്ങളും  600 ദശലക്ഷം കിലോമീറ്റർ അല്ലെങ്കിൽ 400 ദശലക്ഷം മൈൽ അകലെയാണെങ്കിലും ഭൂമിയിൽ നിന്നുള്ള ആകാശക്കാഴ്ചയിൽ അടുത്തടുത്തായി സ്ഥിതി ചെയ്യുന്നതായാണ് അനുഭവപ്പെടുക.

ആകാശത്തെ ഈ വിസ്മയക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനും ആസ്വദിക്കാനും ആഗ്രഹിക്കുന്നവർക്കായി,ഖത്തറിലെ പ്രമുഖ  ആസ്ട്രോഫോട്ടോഗ്രാഫർ അജിത് എവറസ്റ്റർ പൊതുജനങ്ങൾക്കായി സൗകര്യം ഒരുക്കുന്നുണ്ട്.ആദ്യ 50 പേർക്കാണ് അവസരം.

ഗ്രഹങ്ങളെ നോക്കാൻ ഏറ്റവും അനുയോജ്യമായ സമയം നാളെ  വൈകുന്നേരം 6 മുതൽ 7:30 വരെയാണെന്ന് അജിത് എവറസ്റ്റർ പറഞ്ഞു.

പങ്കെടുക്കാൻ താൽപ്പര്യമുള്ള വർക്ക് 5548 2045 എന്ന നമ്പറിൽ അജിത്തുമായി ബന്ധപ്പെടാവുന്നതാണ്.

വാർത്തകൾ ലഭിക്കാൻ നിലവിൽ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News