Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ലോകകപ്പ് സെമിഫൈനൽ കാണാൻ ബോളിവുഡിൽ നിന്ന് വൻ താരനിര

December 13, 2022

December 13, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഇന്ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പ് സെമിഫൈനൽ മത്സരങ്ങൾ കാണാൻ ബോളിവുഡിൽ നിന്ന് വമ്പൻ താരനിര. മൗനി റോയ്, മാനുഷി ചില്ലർ, ആമിർ ഖാൻ തുടങ്ങി നിരവധി ബോളിവുഡ് സെലിബ്രിറ്റികൾ തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെ കളി കാണാനായി ഇതിനോടകം ഖത്തറിൽ എത്തിയിട്ടുണ്ട്.

പ്രണയ ജോഡികളെന്ന് പറയപ്പെടുന്ന അനന്യ പാണ്ഡെയും ആദിത്യ റോയ് കപൂറും സെമി ഫൈനൽ കാണാൻ ഖത്തറിലെത്തിയതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. നാട്ടിൽ നിന്നും പിതാവിനൊപ്പം ഇവർ ഖത്തറിലേക്ക് യാത്ര തിരിക്കുന്ന വീഡിയോ ഇൻസ്റ്റയിൽ പങ്കുവെച്ചിട്ടുണ്ട്. ഇവരെ കൂടാതെ ഷനായ കപൂർ, സഞ്ജയ് കപൂർ, ജഹാൻ കപൂർ, ചങ്കി പാണ്ഡെ എന്നിവരും ദോഹയിൽ എത്തിയിട്ടുണ്ട്.

നേരത്തെ അമീർഖാനും ആദ്യഭാര്യയും മകനും ലുസൈൽ സ്റ്റേഡിയത്തിന് സമീപം ഫോട്ടോയെടുക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

സെമി ഫൈനലിൽ ഇന്ന് കിരീട ഫേവറേറ്റുകളായ അർജന്റീന കറുത്ത കുതിരകളായ ക്രൊയേഷ്യയെ നേരിടും. നാളെ നടക്കുന്ന മത്സരത്തിൽ ഫ്രാൻസ് അട്ടിമറി വീരന്മാരായ മൊറോക്കോയെ നേരിടും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News