Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിനെതിരായ ഉപരോധം : നിലപാടിൽ മാറ്റമില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രി

May 11, 2020

May 11, 2020

ദോഹ : ജി.സി.സി രാജ്യങ്ങളുമായുള്ള ഖത്തറിെന്‍റ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ഖത്തർ വിദേശകാര്യ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽതാനി ആവർത്തിച്ചു. എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെ മാനിച്ചു കൊണ്ട് മാത്രമേ ജി.സി.സിയുടെ ഐക്യം സാധ്യമാകൂവെന്നും അമേരിക്കയിലെ ഒരു സര്‍വകലാശാല സംഘടിപ്പിച്ച പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുന്നതിനിടെ അദ്ദേഹം വ്യക്തമാക്കി.

എല്ലാവര്‍ക്കുമിടയില്‍ തുല്യതയും സമത്വവും പാലിക്കണം.ഖത്തറിനെതിരെ അന്യായ ഉപരോധം ഏര്‍പ്പെടുത്തിയ അയല്‍രാജ്യങ്ങളടക്കമുള്ളവരോട് അവരുടെ രീതിയില്‍ പ്രതികരിക്കാന്‍ ഖത്തറിെന്‍റ സംസ്കാരം അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങളെയും കെട്ടുകഥകളെയും അടിസ്ഥാനമാക്കിയാണ് ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതെന്ന്  അന്താരാഷ്ട്രസമൂഹത്തിന് നല്ല ബോധ്യമുണ്ട്.. ഖത്തറിനെതിരായ ആരോപണങ്ങളൊന്നും ഇതുവരെ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഉപരോധത്തിന്റെ ആദ്യ ദിനം മുതല്‍ തന്നെ ഇക്കാര്യത്തിലുള്ള ഖത്തറിൻറെ  നിലപാട് അമീര്‍ ശൈഖ് തമീംബിന്‍ ഹമദ് ആല്‍ഥാനി ലോകത്തിന് മുന്നില്‍ വ്യക്തമാക്കിയതാണ്. ഉപരോധ രാജ്യങ്ങള്‍ ഖത്തറിനോട് പെരുമാറുന്ന രീതിയില്‍ പ്രതികരിക്കാത്തത് ഖത്തറിെന്‍റ മര്യാദയും സംസ്കാരവും പൈതൃകവും അതിനനുവദിക്കാത്തതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖത്തറിനെതിരായി ഉപരോധവും ബഹിഷ്കരണവും ഏര്‍പ്പെടുത്തിയപ്പോള്‍ അതേ രീതിയില്‍ തിരിച്ചടിക്കാന്‍ ഖത്തര്‍ മുതിര്‍ന്നിട്ടില്ല. ഉപരോധത്തെ തുടര്‍ന്ന് ഖത്തറിലേക്കുള്ള ഭക്ഷ്യ ധാന്യങ്ങളുടെയും മരുന്നുകളുടെയും വിതരണം കൂടിയാണ് തടയപ്പെട്ടതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ  പരമാധികാരം അടിയറ വെക്കാത്ത ചര്‍ച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും മാത്രമേ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ കഴിയൂ എന്ന് തന്നെയാണ് ഖത്തറിന്റെ നിലപാട്.. ഭാവിയിലുണ്ടാകുന്ന ഏത് കരാറുകളിലും പ്രതിസന്ധി ഘട്ടങ്ങളില്‍ രാജ്യത്തിൻറെയും രാജ്യത്തെ കുട്ടികളുടെയും സംരക്ഷണം ഉറപ്പുവരുത്തേണ്ടതുണ്ട്.
ഖത്തറും മറ്റു രാജ്യങ്ങളും തമ്മിലുണ്ടാകുന്ന അഭിപ്രായഭിന്നതകളിലും സംഘര്‍ഷങ്ങളിലും കുട്ടികള്‍ ബലിയാടാകാന്‍ പാടില്ലെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഖത്തറിൻറെ മാത്രം താല്‍പര്യമല്ലെന്നും മേഖലയിലെ മുഴുവന്‍ രാജ്യങ്ങളുടെയും താല്‍പര്യവും ഇതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.      


Latest Related News