Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ബിരിയാണി ചലഞ്ചിലൂടെ ഖത്തറിൽ നാടൊരുമിച്ചു,ഇവാൻ മുഹമ്മദിന്റെ ചികിത്സയ്ക്കായി സമാഹരിച്ചത് 20 ലക്ഷത്തോളം രൂപ

August 14, 2022

August 14, 2022

അൻവർ പാലേരി   
ദോഹ :  എസ്.എം.എ രോഗബാധിതനായ പേരാമ്പ്ര പാലേരിയിലെ രണ്ടു വയസ്സുകാരൻ ഇവാൻ മുഹമ്മദിന്റെ ചികിത്സയ്ക്കായി ഖത്തർ കാവിലുംപാറ  കെ.എം.സി.സി ദോഹയിൽ സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക കൈമാറി..കഴിഞ്ഞദിവസം ഐസിസിയുമായി ചേർന്ന് ഖത്തർ കെ.എം.സി.സി സംഘടിപ്പിച്ച "തിരംഗാ പ്യാരാ "സാംസ്കാരിക പരിപാടിയിൽ ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തലും കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം ബഷീറും ചേർന്നാണ് തുക കൈമാറിയത്. രണ്ടു വെള്ളിയാഴ്ചകളിലായി നടത്തിയ ബിരിയാണി ചലഞ്ചിലൂടെ 88,888 ഖത്തർ റിയാലാണ് സ്വരൂപിച്ചത്.ഐസിസി അശോകാ ഹാളിൽ നടന്ന ചടങ്ങിൽ 20 ലക്ഷം രൂപ കൈമാറി.

ഖത്തറിൽ ജോലി ചെയ്യുന്ന നാട്ടുകാരായ ഒരുകൂട്ടം ചെറുപ്പക്കാരുടെ നിസ്വാർത്ഥമായ സേവനവും കഠിനാധ്വാനവുമാണ് പദ്ധതി വിജയിപ്പിച്ചത്.സുമനസുകളായ ഖത്തറിലെ പ്രവാസി സമൂഹവും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ളദൗത്യത്തിൽ പങ്കാളികളായതോടെ ബിരിയാണി ചലഞ്ച് വൻ വിജയമാവുകയായിരുന്നു.

പിച്ച വച്ചു തുടങ്ങും മുൻപേ എസ്എംഎ (സ്പൈനൽ മസ്കുലർ അട്രോഫി) എന്ന ജനിതക രോഗത്തിന്റെ പിടിയിലാണ്  പേരാമ്പ്ര പാലേരി കല്ലുള്ളതിൽ നൗഫലിന്റെയും ഭാര്യ ജാസ്മിന്റെയും  ഒരു വയസ്സും 9 മാസവും പ്രായമുള്ള മകൻ ഇവാൻ മുഹമ്മദ്. കുഞ്ഞിന് ഉടനെ വിദഗ്ധ ചികിത്സ നൽകാനാണ് കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ഡോക്ടർമാർ നിർദേശിച്ചത്. വിദേശത്തു നിന്നെത്തിക്കുന്ന മരുന്നിന് 18 കോടിയോളമാണ് വില. കോവിഡ് കാലത്ത് ഗൾഫിലെ  ഡ്രൈവർ ജോലി നഷ്ടമായി നാട്ടിൽ മടങ്ങിയെത്തിയ പിതാവ് നൗഫലിന് ഇത്രയും ഭീമമായ തുക സ്വപ്നം കാണാൻ കഴിയാത്തതായിരുന്നു.അതോടെയാണ് ദൗത്യം നാട്ടുകാർ ഏറ്റെടുത്തത്.

കല്ലുള്ളതിൽ മുഹമ്മദ് ഇവാൻ ചികിത്സാ സഹായ കമ്മിറ്റി പാലേരി എന്ന പേരിൽ ഫെഡറൽ ബാങ്ക് കുറ്റ്യാടി ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 20470200002625 (IFSC FDRL0002047) ഗൂഗിൾ പേ നമ്പർ: 7034375534 (എൻ.എം.ജാസ്മിൻ)


Latest Related News