Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ബിരിയാണി ഓർഡർ ചെയ്യാം,ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള ദൗത്യത്തിൽ പങ്കാളികളാകാം

August 09, 2022

August 09, 2022

അൻവർ പാലേരി 
ദോഹ : എസ്.എം.എ രോഗം ബാധിച്ച കോഴിക്കോട് പാലേരി സ്വദേശി മുഹമ്മദ്  ഇവാൻ എന്ന കൊച്ചുബാലന്റെ ചികിത്സാ  ഫണ്ടിനായിഖത്തർ കെഎംസിസി കാവിലുംപാറ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയായതായി സംഘാടകർ അറിയിച്ചു.അതേസമയം, ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ നാട്ടുകാർ നടത്തുന്ന മഹാദൗത്യത്തിൽ പങ്കാളികളാകാൻ ചില സാങ്കേതിക കാരണങ്ങളാൽ പലർക്കും സാധിച്ചിരുന്നില്ല.ഇക്കാരണത്താൽ ഓഗസ്റ്റ് 12 വെള്ളിയാഴ്ച ഒരിക്കൽ കൂടി ബിരിയാണി ചാലഞ്ച് എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു പരമാവധി തുക സമാഹരിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.ഓർഡർ നൽകുമ്പോൾ മൊബൈൽ നമ്പർ കൃത്യമായി നൽകാൻ ശ്രദ്ധിക്കേണ്ടതാണ്.ഒരു ബിരിയാണിക്ക് കുറഞ്ഞത് 20 റിയാലെങ്കിലും നൽകി ദൗത്യത്തിൽ പങ്കാളികളാകാവുന്നതാണ്.

ചങ്ങരോത്ത് പഞ്ചായത്ത് പാലേരിയിലെ കല്ലുള്ളതിൽ നൗഫലിന്റെ മകൻ മുഹമ്മദ് ഇവാൻ എന്ന രണ്ടു വയസ്സുകാരനിലാണ് രോഗം സ്ഥിരീകരിച്ചത്.കുട്ടിയുടെ ചികിത്സക്കായി 18 കോടി രൂപയാണ് സമാഹരിക്കേണ്ടത്.ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഭീമമായ തുക കണ്ടെത്തിയാൽ മാത്രമേ ഈ പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കുകയുള്ളൂ.

ഓർഡറുകൾ നൽകാൻ താഴെ ഉള്ള ഗൂഗിൾ ഫോം ലിങ്ക് ഉപയോഗിക്കുക.
https://forms.gle/sEHCm9c1N6D7FX129

കൂടുതൽ വിവരങ്ങൾക്ക് 6633 8362,3077 701,5021 3301,5557 9705 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.


Latest Related News