Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ,പ്രവാസികൾക്ക് ആശ്വാസമാകും

June 29, 2022

June 29, 2022

ദോഹ : ഡോളറുമായുള്ള ഇന്ത്യൻ രൂപയുടെ നിരക്ക് റെക്കോർഡ് ഇടിവ് രേഖപ്പെടുത്തി.ഒരു ഡോളറിന് 79.04 രൂപ എന്ന വൻ ഇടിവിലാണ് രൂപ.ചരിത്രത്തിലാദ്യമായാണ് രൂപ 79 രൂപ കവിയുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്ക പലിശനിരക്കുകള്‍ കുത്തനെ ഉയര്‍ത്തുമെന്ന ആശങ്കയാണ് രൂപയ്ക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ..ഇന്ത്യന്‍ ഓഹരി സൂചികകളും കുത്തനെ ഇടിഞ്ഞു.

ഇന്ന് ഓഹരി വിപണിയിൽ സെന്‍സെക്‌സ് 506 പോയന്റ് താഴ്ന്ന് 52,670ലും നിഫ്റ്റി 146 പോയന്റ് നഷ്ടത്തില്‍ 15,704ലിലുമാണ് വ്യാപാരം ആരംഭിച്ചത്.  സാമ്പത്തികം, ഐടി, എഫ്എംസിജി, ഓയിൽ & ഗ്യാസ് ഓഹരികളാണ് സൂചികകളിൽ ഏറ്റവും കൂടുതൽ നഷ്ടത്തിലേക്ക് എത്തിയത്.

അതേസമയം,ഗൾഫ് കറൻസികളുമായുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ഉയർന്നത് പ്രവാസികൾക്ക് ആശ്വാസമാകും.കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യൻ രൂപ തകർച്ചയിലായിരുന്നെങ്കിലും മാസാവസാനമായതിനാൽ അതിന്റെ നേട്ടം പ്രയോജനപ്പെടുത്താൻ ഭൂരിഭാഗം പ്രവാസികൾക്കും കഴിഞ്ഞിരുന്നില്ല.എന്നാൽ മാസാവസാനവും ഇതേ നില തുടരുകയാണെങ്കിൽ പ്രവാസികൾക്ക് അതിന്റെ പ്രയോജനം ലഭിക്കും.

ഒരു ഖത്തർ റിയാലിന് ഇന്ന് 21.55 രൂപയ്ക്ക് മുകളിലാണ് വിനിമയ നിരക്ക്. ഒമാന്‍ റിയാലിന്‍റെ വിനിമയം 205 രൂപ എന്ന ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് നീങ്ങുന്നു. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ 204.15 രൂപ എന്ന നിരക്കാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങള്‍ റിയാലിന് കഴിഞ്ഞ ദിവസം നല്‍കിയത്.മറ്റു ഗൾഫ് കറൻസികളുടെയും ഇന്ത്യൻ രൂപയുമായുള്ള വിനിമയത്തിലും ഈ മാറ്റം പ്രകടമാണ്.

വരും ദിവസങ്ങളിൽ വിനിമയ നിരക്ക് ഇനിയും ഉയരാമെന്നാണ് സാമ്പത്തിക വിദഗ്ദർ പ്രവചിക്കുന്നത്.ഗൾഫിലെ സർക്കാർ ജീവനക്കാരായ പ്രവാസികൾക്ക് ഇതിനകം ശമ്പളം ലഭിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും സ്വകാര്യമേഖലയിൽ അടുത്ത ഒന്നോ രണ്ടോ ദിവസത്തിനകം ഈ മാസത്തെ ശമ്പളം ലഭിച്ചു തുടങ്ങും.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News