Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പ്രത്യാശയുടെ ജീവിത പുസ്തകം,ഖത്തറിലെ പ്രവാസി മലയാളി രചിച്ച 'ഭ്രാന്തൻ സെല്ലുകളുടെ കണക്കുപുസ്തകം' പ്രകാശനം ചെയ്തു

March 20, 2022

March 20, 2022

അൻവർ പാലേരി
ദോഹ : അർബുദത്തിനെതിരായ അതിജീവനവഴിയിൽ പ്രത്യാശയുടെ ജീവിതാനുഭവങ്ങൾ വരച്ചുചേർത്ത 'ഭ്രാന്തൻ സെല്ലുകളുടെ കണക്കുപുസ്തകം എഴുത്തുകാരി കെ.ആർ മീര പ്രകാശനം ചെയ്തു.ഖത്തറിൽ ജോലി ചെയ്യുന്ന കോഴിക്കോട് പേരാമ്പ്ര സ്വദേശി സുഹാസ് പാറക്കണ്ടി എഴുതിയ പുസ്തകം പ്രകാശനം ചെയ്യാൻ താൽപര്യമുണ്ടെന്ന് കെ.ആർ മീര മാസങ്ങൾക്ക് മുമ്പ് തന്റെ ഫെയ്‌സ്ബുക് പേജിലൂടെ അറിയിച്ചിരുന്നു.സുഹാസ് എഴുതിയ ഘാതകൻ എന്ന വായനാകുറിപ്പ് ഫെയ്സ്ബുക് പേജിൽ പങ്കുവെച്ചുകൊണ്ട് സുഹാസ് അനുവദിച്ചാൽ ഭ്രാന്തൻ സെല്ലുകളുടെ കണക്ക് പുസ്തകം പ്രകാശനം ചെയ്യുന്നത് ഞാനായിരിക്കുമെന്നായിരുന്നു കെ.ആർ മീര അന്ന് അറിയിച്ചത്.ഇതുപ്രകാരം കഴിഞ്ഞ ദിവസം ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടന്ന ചടങ്ങിൽ കെ.ആർ മീര പുസ്തക പ്രകാശനം നിർവഹിക്കുകയായിരുന്നു.ഹൃദയത്തിൽ നിന്ന് ഹൃദയങ്ങളിലേക്ക് സംവദിക്കുന്ന ഭാഷയാണ് പുസ്തകത്തിന്റേതെന്ന് കെ.ആർ മീര വിലയിരുത്തി.

പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്റ്റർ കെ.കെ ശങ്കരൻ അധ്യക്ഷനായ ചടങ്ങിൽ കേരള സാഹിത്യ അക്കാദമി ഭാരവാഹികളായ പ്രൊഫ.സി.പി അബൂബക്കർ,എഴുത്തുകാരനായ അശോകൻ ചെരുവിൽ,ഗ്രാൻഡ് മാസ്റ്റർ ജി.എസ് പ്രദീപ്,ഖത്തർ സംസ്‌കൃതി പ്രസിഡന്റ് അഹമ്മദ്‌കുട്ടി,ഖത്തർ ഐസിസി പ്രസിഡന്റ് പി.എൻ ബാബുരാജ്,ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.കെ സജീഷ്,എഴുത്തുകാരി ഷീലാ ടോമി എന്നിവർ സംസാരിച്ചു. കാൻസറിനെതിരായ പോരാട്ടവഴികളിൽ പ്രത്യശ നൽകി കൂടെ നിന്ന ഖത്തർ ഹമദ് ആശുപത്രി കാൻസർ വിഭാഗം സീനിയർ സ്റ്റാഫ് നെഴ്‌സ് സുനിതാ സുനിൽ ചികിത്സാ ഘട്ടങ്ങളിൽ എഴുത്തുകാരൻ അനുഭവിച്ച മാനസിക സംഘർഷങ്ങളെ കുറിച്ചും പങ്കുവെച്ച ആത്‌മവിശ്വാസത്തെ കുറിച്ചുമുള്ള ഓർമ്മകൾ പങ്കുവെച്ചു.

അർബുദത്തിനെതിരായ ചികിത്സാ നാളുകളിൽ സുഹാസ് നേരിട്ട അനുഭവങ്ങളെയും ഓർമ്മകളെയും കൂട്ടിയിണക്കി ഭ്രാന്തൻ സെല്ലുകളുടെ കണക്കുപുസ്തകം എന്ന പേരിൽ ഒരു പുസ്തകമാക്കിയത് വലിയ ചരിത്രദൗത്യമാണെന്ന് പി.എൻ ബാബുരാജൻ അഭിപ്രായപ്പെട്ടു.

മുൻ നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതവും ഇ.എം സുധീർ നന്ദിയും പറഞ്ഞു.
ഇങ്ക് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ കോപ്പികൾ കേരളത്തിൽ എവിടെയും ലഭ്യമാകുന്നതാണ്.ഡെലിവറി ചാർജ് സഹിതം 190 രൂപയാണ് വില.ഇതിനായി 00919048396892 എന്ന വാട്ട്സ്ആപ് നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News