Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇന്ത്യ-ഖത്തർ ബന്ധത്തിന്റെ സുവർണ ജൂബിലി,ദോഹയിൽ ഇന്ന് ഭാരതോൽസവം

May 19, 2023

May 19, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഇന്ത്യയും ഖത്തറും തമ്മിലെ നയതന്ത്ര ബന്ധത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന 'ഭാരത് ഉത്സവ്' ആഘോഷം ഇന്ന് ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററിൽ അരങ്ങേറും.

ക്യു.എന്‍.സി.സിയിലെ അല്‍ മയാസ തിയറ്ററില്‍ വൈകുന്നേരം ആറ് മുതല്‍ രാത്രി 10 വരെയാണ് വിവിധ കലാപരിപാടികളുമായി 'ഭാരതോത്സവം' നടക്കുന്നത്. നാലു മണിക്കൂര്‍ നീളുന്ന ആഘോഷ രാവിലേക്ക് 2,500 പേരെ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

ഇന്ത്യന്‍ എംബസി ഷെര്‍ഷെ ഡി അഫയേഴ്‌സ് ആഞ്ജലീന പ്രേമലത ഉദ്ഘാടനം ചെയ്യും. ഖത്തറിലെ വിവിധ എംബസികളിലെ നയതന്ത്ര പ്രതിനിധികള്‍, ഖത്തര്‍ സര്‍ക്കാറിലെ പ്രധാന വ്യക്തിത്വങ്ങള്‍ എന്നിവര്‍ വിശിഷ്ടാതിഥികളായെത്തും. ദോഹയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ സാമൂഹിക, സാംസ്‌കാരിക, കലാ, ബിസിനസ് രംഗത്തുള്ളവര്‍, മാധ്യമ പ്രതിനിധികള്‍, ഇന്ത്യന്‍ എംബസി എപ്പെക്‌സ് സംഘടനാ ഭാരവാഹികള്‍, വിവിധ പ്രവാസി അസോസിയേഷന്‍ ഭാരവാഹികള്‍, കമ്യൂണിറ്റി അംഗങ്ങള്‍ തുടങ്ങി ക്ഷണിക്കപ്പെട്ട രണ്ടായിരത്തി അഞ്ഞൂറോളം പേര്‍ ഭാരത് ഉത്സവത്തില്‍ പങ്കെടുക്കുമെന്ന് ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന്‍ വ്യക്തമാക്കി.

ഐ.സി.സി അനുബന്ധ സംഘടനകള്‍ അവതരിപ്പിക്കുന്ന ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ പരമ്ബരാഗത കലാ, സംഗീത, നൃത്ത പരിപാടികളാണ് ഭാരത് ഉത്സവിന്റെ പ്രത്യേകത.

നാലു മണിക്കൂര്‍ മികച്ച ദൃശ്യവിരുന്നിന് പുറമെ ഇന്ത്യയുടെ സാംസ്‌കാരിക, കലാ പൈതൃകത്തെ അടുത്തറിയാം എന്നതുമാണ് ഭാരത് ഉത്സവിന്റെ സവിശേഷത.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News