Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും നിരോധിത മയക്കുമരുന്ന് ഗുളികകൾ പിടികൂടി

June 08, 2023

June 08, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് 4000 നിരോധിത ഗുളികകൾ കസ്റ്റംസ് പിടികൂടി.സ്യുട്കേസിൽ 4,200 പ്രെഗബാലിൻ ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി കസ്റ്റംസ് വിഭാഗം  സോഷ്യൽ മീഡിയ അക്കൗണ്ടിൽ നൽകിയ അറിയിപ്പിൽ വ്യക്തമാക്കി. സംശയത്തെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നിരോധിത മയക്കുമരുന്ന് ഗുളികകൾ പിടികൂടിയത്.ഇതിന്റെ ചിത്രങ്ങളും അധികൃതർ സമൂഹ മാധ്യമ അക്കൗണ്ടിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അടുത്തിടെ അബു സംറ തുറമുഖം വഴി ഹാഷിഷ് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ലാൻഡ് കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ വിഭാഗം  പരാജയപ്പെടുത്തിയിരുന്നു.വാഹനത്തിനുള്ളിൽ രഹസ്യമായി ഒളിപ്പിച്ച 105.85 ഗ്രാം ഹാഷിഷാണ് പിടികൂടിയത്.

രാജ്യത്തേക്ക് അനധികൃത വസ്തുക്കൾ കൊണ്ടുവരുന്നതിനെതിരെ കസ്റ്റംസ് വകുപ്പ് വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അത്യാധുനിക ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ മനസിലാക്കാൻ കഴിയുന്ന നൂതന സംവിധാനങ്ങളും  ഉപയോഗിച്ചാണ് കസ്റ്റംസ് ഇത്തരം കള്ളക്കടത്തുകൾ തടയുന്നത്.  കള്ളക്കടത്തുകാര് പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിന് ജീവനക്കാർക്ക്  തുടർച്ചയായ പരിശീലനവും നൽകിവരുന്നുണ്ട്.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/EbsrZk47eaBENKOhwtWeGf

 


Latest Related News