Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
95 കിലോ കഞ്ചാവുമായി ബജ്‌റംഗ്ദൾ ജില്ലാ കൺവീനർ പിടിയിൽ

May 30, 2023

May 30, 2023

ന്യൂസ്‌റൂം ബ്യുറോ 

95 കിലോ കഞ്ചാവുമായി ബജ്‌റംഗ്ദൾ മധ്യപ്രദേശ് പന്ന ജില്ല കൺവീനർ അറസ്റ്റിൽ. ട്രെയിനിൽ കഞ്ചാവ് കടത്തുന്നതിനിടെ ബജ്‌റംഗ്ദൾ ജില്ല കൺവീനർ സുന്ദരം തിവാരിയെയും കൂട്ടാളിയായ ജയ് ചൗരസ്യയുമാണ് പൊലീസ് പിടിയിലായത്.
സത്‌ന ജില്ലയിലെ ഉഞ്ച്ഹെറ റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് സംഘം പിടിയിലായത്.ഇവർ റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങിയ ഉടൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് അറസ്റ്റ് ചെയ്യുകയായിരുന്നു.ടൈംസ് നൗ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്‌തു.

കഞ്ചാവ് പിടികൂടി ഏകദേശം 24 മണിക്കൂറിന് ശേഷമാണ് സുന്ദരം തിവാരിക്കും രാജ് ചൗരസ്യക്കുമെതിരെ ആര്‍പിഎഫ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. എന്‍ഡിപിഎസ് നിയമപ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തതെന്ന് ആര്‍പിഎഫ് അറിയിച്ചു.ഏറ്റവും പുതിയ വാർത്തകളും തൊഴിൽ സാധ്യതകളും അറിയാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/EbsrZk47eaBENKOhwtWeGf

 


Latest Related News