Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ആസാദി കാ അമൃത് മഹോത്സവ്, ഖത്തറിലെ ആഘോഷപരിപാടികൾക്ക് നാളെ തുടക്കമാവും

July 31, 2022

July 31, 2022

ദോഹ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവത്തോട് അനുബന്ധിച്ച് ഇന്ത്യൻ കൾച്ചറൽ സെന്റർ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നു. നാളെ(തിങ്കൾ) മുതൽ 19 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ ഓഗസ്റ്റ് 19 വെള്ളിയാഴ്ച നടക്കുന്ന മെഗാ ആഘോഷങ്ങളോടെ സമാപിക്കും.

നാളെ വൈകിട്ട് ഏഴ് മണിക്ക് ഐസിസി അശോക ഹാളിൽ ഇന്ത്യൻ അംബാസഡർ ഡോക്ടർ ദീപക് മിത്തൽ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം അടയാളപ്പെടുത്തി ആഗസ്റ്റ് 19 വരെ ഓരോ ദിവസവും വിവിധ പരിപാടികൾ അരങ്ങേറും. ഖത്തറിന്റെ വിവിധ കേന്ദ്രങ്ങളിലാണ് ആഘോഷപരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഐസിസി പ്രസിഡന്റ് പി.എൻ ബാബുരാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള വിവിധ സംഘടനകളും സാമൂഹ്യ- സാംസ്‌കാരിക വിഭാഗങ്ങളും ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളും അവിദഗ്ധ തൊഴിലാളികളും കലാപരിപാടികളുടെ ഭാഗമാകും. ആഗസ്ത് 19ന് ഇന്ത്യയിൽ നിന്നുള്ള പ്രശസ്ത ഖവാലി ഗായകൻ ഡാനിഷ് ഹുസൈൻ ബദയുനിയുടെ ഖവാലി ആഘോഷപരിപാടിയുടെ സമാപനത്തെ സംഗീത സാന്ദ്രമാക്കും.19ന് അൽ അറബി സ്റ്റേഡിയത്തിലാണ് സമാപനം.
വാർത്താസമ്മേളനത്തിൽ ഐസിസി പ്രസിഡന്റ് പി.എൻ ബാബുരാജൻ, സംഘാടക സമിതി ചെയർമാൻ എ.പി മണികണ്ഠൻ, കോർഡിനേറ്റർ സുമ മഹേഷ് എന്നിവർ പങ്കെടുത്തു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.


Latest Related News