Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മുഹറത്തിലെ വിശുദ്ധ ദിനങ്ങളിൽ മുസ്‌ലിം മതവിശ്വാസികൾ നോമ്പെടുക്കണമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം

July 25, 2023

July 25, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : മുഹറം മാസത്തിലെ ആഷുറാ ദിനത്തിൽ എല്ലാ മുസ്‌ലിം മത വിശ്വാസികളും  നോമ്പെടുക്കണമെന്ന് എൻഡോവ്‌മെന്റ്, ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ, നോമ്പിന് മൂന്ന് തരം ഉണ്ട്:

പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ മുഹറം 9,10, 11 ദിവസങ്ങളിൽ തുടർച്ചയായി 3 ദിവസം നോമ്പെടുക്കുന്നവരും മുഹറം 9, 10 ദിവസങ്ങളിൽ രണ്ടു ദിവസം മാത്രം നോമ്പനുഷ്ഠിക്കുന്നവരുമുണ്ട്.മുഹറം 10ന് മാത്രം നോമ്പെടുക്കുന്നവരുമുണ്ട്.ഒൻപതാം ദിവസം നോമ്പെടുക്കാൻ കഴിയാത്തവർ 10,11 ദിവസങ്ങളിൽ വ്രതം അനുഷ്ഠിക്കുന്നതും അനുവദനീയമാണ്.

ഹിജ്‌രി കലണ്ടർ പ്രകാരം ആദ്യ മാസമായ മുഹറത്തിന് വിശ്വാസികൾ വലിയ പ്രാധാന്യം കൽപിക്കുന്നുണ്ട്. പത്തോളം പ്രവാചകന്മാരെ പ്രതിസന്ധികളിൽ നിന്ന് അള്ളാഹു ആദരിച്ച മാസമാണ് മുഹറം. പരിശുദ്ധ ഖുറാനും തിരുസുന്നത്തും ഈ മാസത്തിൻ്റെ മഹത്വം വെളിപ്പെടുത്തുന്നുണ്ട്. മുഹറം 9, 10 ദിവസങ്ങളെ താസൂആ, ആശൂറാ എന്നാണ് വിളിക്കുന്നത്. മുഹറത്തിലെ വളരെ പവിത്രമായ ദിനങ്ങളാണ് താസൂആ, ആശൂറാ ദിനങ്ങൾ.. ഈ ദിനങ്ങളിലെ നോമ്പ് വളരെ പുണ്യമുള്ള കാര്യമായാണ് കണക്കാക്കുന്നത്. ഹിജ്‌രി കലണ്ടർ പ്രകാരം ഇന്ന് (ചൊവ്വ) മുഹറം 7 ആണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- chttps://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News