Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ രണ്ടാം ഘട്ട വാക്സിനേഷന് തുടക്കമായി 

January 13, 2021

January 13, 2021

ദോഹ : ഖത്തറിൽ രണ്ടാം ഘട്ട കോവിഡ് വാക്സിൻ കുത്തുവെപ്പ് തുടങ്ങി.ഫൈസർ ബയോൺടേക് വാക്സിന്റെ രണ്ടാമത്തെ ഡോസാണ് ഇന്ന് മുതൽ നല്കിത്തുടങ്ങുന്നത്.ഡിസംബർ 23 നാണ് ഖത്തറിൽ കോവിഡ് പ്രതിരോധ വാക്സിൻ നൽകി തുടങ്ങിയത്.79 കാരനായ ഖത്തർ യൂണിവേഴ്‌സിറ്റി മുൻ പ്രസിഡന്റ് ഡോ.അബ്ദുല്ല അൽ ഖുബൈസിയാണ് ആദ്യമായി രണ്ടാം ഡോസ് സ്വീകരിച്ചത്.

ഡിസംബര്‍ ഇരുപത്തിമൂന്നിന് ഒന്നാം ഘട്ട വാക്സിനേഷന്‍ എടുത്തവര്‍ക്കുള്ളതാണ് രണ്ടാം ഘട്ട വാക്സിനേഷന്‍. ആദ്യ ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് മൂന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് രണ്ടാം ഡോസ് നല്‍കുന്നത്. ഇതോടെ 95 ശതമാനവും പ്രതിരോധ ശേഷി വാക്സിന്‍ കുത്തിവെയ്ക്കപ്പെട്ടവര്‍ക്ക് കൈവരുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. നിലവില്‍ പത്തോളം ഹെല്‍ത്ത് സെന്ററുകളിലാണ് കോവിഡ് വാക്സിന്‍ നല്‍കുന്നത്. രാജ്യത്ത് പ്രായമായവര്‍ക്കും മറ്റും മുന്‍ഗണന ക്രമങ്ങള്‍ അനുസരിച്ചാണ് വാക്സിന്‍ നല്‍കുന്നത്. നിലവില്‍ എഴുപത് വയസ്സ് കഴിഞ്ഞവര്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നതിനുള്ള ഒന്നാം ഘട്ട നടപടിക്രമങ്ങൾ  ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക
 


Latest Related News