Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ആസ്പയർ സോൺ ഫൗണ്ടേഷൻ പത്താമത് റമദാൻ കായികമേള നാളെ ആരംഭിക്കും

March 27, 2023

March 27, 2023

ന്യൂസ്റൂം ബ്യൂറോ
ദോഹ: പത്താമത് റമദാൻ കായികമേള ചൊവ്വാഴ്ച ആരംഭിക്കുമെന്ന് ആസ്പയർ സോൺ ഫൗണ്ടേഷനിലെ കമ്മ്യൂണിക്കേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ അറിയിച്ചു. വിവിധ ​ഗെയിമികളിലൂടെ പ്രതിഭകളെ കണ്ടെത്തുക, കായിക രം​ഗത്തിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുക എന്നിവയാണ് ആസ്പയർ സോൺ ഫൗണ്ടേഷന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. റമദാൻ സ്പോർട്സ് ഫെസ്റ്റിവൽ മികച്ച അനുഭവമാകുമെന്നും അദ്ദേഹം പറഞ്ഞു.

അസ്പയർ സോൺ ഫൗണ്ടേഷന്റെ വനിതാ ജീവനക്കാർക്കായി ആസ്പയർ പാർക്കിൽ പ്രത്യേക കായിക മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. മാർച്ച് 28 മുതൽ ഏപ്രിൽ 8വരെ 12 ദിവസം നീണ്ടുനിൽക്കുന്ന കായികമേളയ്ക്ക് നാളെ തുടക്കമാകും. ആദ്യ ഇവന്റ് നാളെ രാത്രി 9.30 ന് ആരംഭിക്കും. ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ, വോളിബോൾ എന്നീ മത്സരങ്ങളാണ് കായികമേളയിൽ സംഘടിപ്പിക്കപ്പെടുക. ചൊവ്വാഴ്ച പുരുഷ ഫുട്ബോൾ മത്സരം അൽ ബൈത്ത് സ്റ്റേഡിയത്തിൽ ആരംഭിക്കും. ഏപ്രിൽ 2 വരെയാണ് ഫുട്ബോൾ മത്സരം നടക്കുക. വനിതാ വോളിബോൾ മത്സരം മാർച്ച് 28 മുതൽ ഏപ്രിൽ 2വരെ വോളിബോൾ ഹാളിൽ നടക്കും. 

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക 
https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News