Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അഷ്‌റഫ് ചിറക്കലിന് ഇന്ത്യൻ സമൂഹത്തിന്റെ ആദരം,ഐസിസി ഉപദേശകസമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു

March 25, 2023

March 25, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ഖത്തറിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായ  അഷ്‌റഫ് ചിറക്കല്‍ ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഉപദേശക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. തിരൂര്‍ സ്വദേശിയും ഖത്തറിലെ റീജന്‍സി ഗ്രൂപ്പിന്റെ ഗ്രാന്‍ഡ് സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയുടെയും ഇമാറ ഹെല്‍ത്ത് കെയറിന്റെയും റീജിണല്‍ ഡയരക്ടറുമായ അഷ്‌റഫ് ചിറക്കലാണ് ഐ.സി.സി ഉപദേശ സമിതി അംഗമായി നിയോഗിക്കപ്പെട്ടത്.വിവിധ മേഖലകളിലെ പ്രവർത്തനം കണക്കിലെടുത്ത് നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

ബിസിനസ് മേഖലയിലും സാമൂഹിക സാംസ്‌കാരിക മേഖലയിലും പ്രവര്‍ത്തിച്ചുവരുന്ന അഷ്‌റഫ് ചിറക്കല്‍ കഴിഞ്ഞ നാലു വര്‍ഷമായി ടീം തിരൂര്‍ ഖത്തറിന്റെ പ്രസിഡന്റാണ്.

കഴിഞ്ഞ 12 വര്‍ഷമായി ഖത്തറില്‍ പ്രവാസ ജീവിതം നയിച്ചു വരുന്നു.ഇന്ത്യയില്‍ നിന്ന് ഏഴംഗങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. സമിതി ചെയര്‍മാന്‍ സതീഷ് ഗോപാലകൃഷ്ണപിള്ളയാണ്.ഇന്ത്യന്‍ എംബസി മുഖേനയും ഖത്തറിലെ തന്റെ വ്യക്തിപരമായ അനുഭവസമ്പത്ത് ഉപയോഗിച്ചും ഖത്തറിലെ മലയാളികള്‍ക്ക് പ്രയാസങ്ങളുണ്ടാകുമ്പോള്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും ഈ പദവിയില്‍ഏറെ സന്തോഷിക്കുന്നുവെന്നും അഷ്‌റഫ് ചിറക്കല്‍ പറഞ്ഞു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/BA70KEJMeBmGW92ahNcBva

 


Latest Related News