Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
തുടര്‍ച്ചയായ നാലാം തവണയും പുരസ്‌കാര നിറവിൽ, ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റിക്ക് 8 അന്താരാഷ്ട്ര അവാര്‍ഡുകള്‍

May 10, 2023

May 10, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റി അഷ്ഗലിന് ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സിലിന്റെ 8 അന്താരാഷ്ട്ര അവാര്‍ഡുകള്‍. ലോക്കല്‍ ഏരിയസ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍ക്കായുള്ള ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സിലിന്റെ എട്ട് അവാര്‍ഡുകളാണ് തുടര്‍ച്ചയായ നാലാം തവണയും അഷ്ഗല്‍ സ്വന്തമാക്കുന്നത്. ഈ വിഭാഗത്തിലെ ഏറ്റവും ഉയര്‍ന്ന ഗ്രേഡായി കണക്കാക്കപ്പെടുന്ന അന്താരാഷ്ട്ര സുരക്ഷാ അവാര്‍ഡ് ഡിസ്റ്റിംഗ്ഷനോടുകൂടി  ഉംസലാലിലെ (പാക്കേജ് 1) റോഡ്‌സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പോജക്ടിന് ലഭിച്ചു.

അതേസമയം, അഞ്ച് പ്രോജക്ടുകള്‍ മെറിറ്റോടെ അന്താരാഷ്ട്ര സുരക്ഷാ അവാര്‍ഡ് കരസ്ഥമാക്കി. അല്‍ വജ്ബ ഈസ്റ്റ് റോഡ് (പാക്കേജുകള്‍ 1 & 3) , അല്‍ മീറാദിലെ റോഡ്(പാക്കേജ് 3), ജെറിയന്‍ നെജൈമ, സെമൈസ്മ വില്ലേജിലെ റോഡുകള്‍(പാക്കേജ് 1), ഉം സലാൽ അലി, ഉം എബൈരിയ വില്ലേജ്, സൗത്ത് ഉം അല്‍ അമദ്, നോര്‍ത്ത് ബു ഫെസെല റോഡ് (പാക്കേജ് 1) എന്നിവയാണ് അവ.

കൂടാതെ, ബു സമ്ര ബോര്‍ഡര്‍ ക്രോസിംഗ് പ്രോജക്റ്റ്, അല്‍ മീറാദ്, സൗത്ത് വെസ്റ്റ് ഓഫ് മുഐതര്‍ (പാക്കേജ് 2) എന്നിവിടങ്ങളിലെ റോഡ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്റ്റിന് ഇന്റര്‍നാഷണല്‍ സേഫ്റ്റി അവാര്‍ഡ് ലഭിച്ചു.

പൊതുമരാമത്ത് അതോറിറ്റിയുടെ നേട്ടത്തെ ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സില്‍ അഭിനന്ദിച്ചു. സുരക്ഷയ്ക്കും ആരോഗ്യത്തിനും നല്‍കുന്ന പ്രാധാന്യമാണ് ഈ അവാര്‍ഡുകള്‍ നേടിയെടുക്കാന്‍ അഷ്ഗലിനെ പ്രാപ്തമാക്കിയതെന്ന് ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സിലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മൈക്ക് റോബിന്‍സണ്‍ പറഞ്ഞു.

ജോലിസ്ഥലത്തെ പരിക്കുകളും ജോലി സംബന്ധമായ അനാരോഗ്യവും തടയുന്നതില്‍ ഇന്റര്‍നാഷണല്‍ സേഫ്റ്റി അവാര്‍ഡി സ്‌കീം തങ്ങളുടെ പ്രതിബദ്ധത പ്രകടമാക്കി കൊണ്ട് കഴിഞ്ഞ 65 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നു. പൊതുമരാമത്ത് അതോറിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്റര്‍നാഷണല്‍ സേഫ്റ്റി അവാര്‍ഡ്‌സ് സ്വതന്ത്ര ജഡ്ജിംഗ് പാനല്‍ നിരന്തരം വിലയിരുത്തിയശേഷമാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News