March 15, 2023
March 15, 2023
ന്യൂസ്‌റൂം ബ്യൂറോ
ദോഹ: അല്‍ സുബാറയിലേക്കുള്ള സ്ട്രീറ്റ് 1000 താല്‍ക്കാലികമായി അടക്കുമെന്ന് പൊതുമരാമത്ത് വിഭാഗം അഷ്ഗല്‍ അറിയിച്ചു.
ഗാന്‍ട്രി ഇന്‍സ്റ്റാളേഷന്‍ പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയാണ് മാര്‍ച്ച് 15 മുതല്‍ 17വരെ റോഡ് അടച്ചിടുക. രാത്രി 12 മുതല്‍ വെളുപ്പിന് 7 വരെയുള്ള സമയങ്ങളിലെ ഗതാഗതം അല്‍ ഷമാല്‍ സര്‍വീസ് റോഡിലേക്ക് തിരിച്ചുവിടും.
ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഏകോപനത്തിലൂടെയാണ് അടച്ചിടല്‍