Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ജർമനിയിൽ ബീഫ് കഴിക്കുന്നത് തടയാനെത്തി,പോലീസ് ഓടിച്ചുവിട്ടു

September 01, 2019

September 01, 2019

മറ്റുള്ളവർ എന്തു കഴിക്കണമെന്ന് തീരുമാനിക്കാൻ മറ്റാർക്കും അവകാശമില്ലെന്നും ബീഫ് വിളമ്പുന്നത് തടയാൻ ഇത് നിങ്ങളുടെ രാജ്യമല്ലെന്നും പറഞ്ഞാണ് എതിർപ്പുമായി എത്തിയവരെ പോലീസ് തിരിച്ചയച്ചത്.

ബെർലിൻ : ജർമനിയിൽ കേരള സമാജം സംഘടിപ്പിച്ച പരിപാടിയിൽ ബീഫ് വിളമ്പുന്നത് തടയാനെത്തിയ ഉത്തരേന്ത്യക്കാരെ പോലീസ് ഓടിച്ചു വിട്ടു.ബീഫ് കഴിക്കുന്നത് ഹിന്ദു സംസ്കാരത്തിന് എതിരാണെന്ന് വാദിച്ചാണ് ഒരു വിഭാഗം ഉത്തരേന്ത്യക്കാർ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തിയത്.

സംഘാടകർ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടെങ്കിലും ബീഫ് വിളമ്പരുതെന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്. തുടർന്നാണ് കേരള സമാജം പോലീസിനെ ബന്ധപ്പെട്ടത്.സ്ഥലത്തെത്തിയ പൊലീസിന് സമാജം പ്രവർത്തകർ കാര്യങ്ങൾ വിശദീകരിച്ചതോടെ എതിർപ്പുമായി എത്തിയവരെ തിരിച്ചയക്കുകയായിരുന്നു. 
 


Latest Related News