Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ആര്‍ട്ടിക്കിള്‍ 371 ഭേദഗതി ചെയ്യില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

September 08, 2019

September 08, 2019

ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 371 ഭേദഗതി ചെയ്യില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ പൗരത്വ രജിസ്റ്റര്‍ പുറത്തുവിട്ടതിന് ശേഷം ആദ്യമായി അസമില്‍ എത്തിയതായിരുന്നു അമിത് ഷാ. ആര്‍ട്ടിക്കിള്‍ 371 ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന പ്രത്യേക വ്യവസ്ഥാണ്. ബി.ജെ.പി സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 371നെ ബഹുമാനിക്കുന്നു. ഏതൊരു സാഹചര്യത്തിലും ആര്‍ട്ടിക്കിള്‍ 371 റദ്ദാക്കില്ലെന്നും അമിത് ഷാ പറഞ്ഞു. അസമിലെ ഗുവാഹത്തിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമിത് ഷാ.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ചില അവകാശങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 371 റദ്ദാക്കിയേക്കുമെന്ന് ചര്‍ച്ചകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദിവാസി വിഭാഗക്കാരുടെ തനത് സംസ്‌കാരം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ആര്‍ട്ടിക്കിള്‍ 371 ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇതിനിടെ ദേശീയ പൗരത്വ രജിസ്റ്റര്‍ പുറത്തുവിട്ടതോടെ 1.9 മില്യണ്‍ ആളുകള്‍ക്ക് പൗരത്വം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതിനെതിരെ ബി.ജെ.പി പ്രാദേശിക നേതൃത്വം ഉള്‍പ്പെടെ പ്രതിഷേധം ഉന്നയിച്ചിരിക്കെയാണ് അമിത് ഷാ അസമില്‍ എത്തിയിരിക്കുന്നത്.


Latest Related News