Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വാഗ്ദാനം ഞങ്ങൾ നിറവേറ്റി,എല്ലാവർക്കും നന്ദി അറിയിച്ച് ഖത്തർ അമീർ

December 19, 2022

December 19, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : അറബ് രാജ്യങ്ങളിൽ നിന്ന് അസാധാരണമായ ഒരു ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുമെന്ന ഞങ്ങളുടെ വാഗ്ദാനം ഞങ്ങൾ നിറവേറ്റിയെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി. ലോകകപ്പ് സംഘാടനം കൊണ്ട് ലോകത്തിലെ ജനങ്ങൾക്ക് നമ്മുടെ സംസ്കാരത്തിന്റെ സമ്പന്നതയെക്കുറിച്ചും മൂല്യങ്ങക്കുറിച്ചും പഠിക്കാൻ അവസരമൊരുക്കി. ഖത്തർ ലോകകപ്പിന്റെ വിജയത്തിന് പിന്തുണച്ചതിന് ഫിഫയ്ക്കും മറ്റ് പങ്കാളികൾക്കും നന്ദി അറിയിക്കുന്നതിനൊപ്പം അദ്ദേഹം പറഞ്ഞു.

“ഈ ടൂർണമെന്റ് സംഘടിപ്പിക്കുന്നതിൽ ക്രിയാത്മകമായ സഹകരണത്തിന് ഫിഫയോട് ഞാൻ നന്ദി പറയുന്നു, ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിൽ ഞങ്ങൾ നേടിയ വിജയം ഞങ്ങളുടെ പ്രിയപ്പെട്ട രാജ്യത്തിന് കൂടുതൽ സേവനവും ഉന്നമനവും നൽകുന്നതിനുള്ള പ്രചോദനമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” അമീർ ട്വീറ്റ് ചെയ്തു.

"ടൂർണമെന്റിന്റെ വിജയത്തിനായി ക്രിയാത്മക സംഭാവന നൽകിയ ആരാധകർ, സന്നദ്ധപ്രവർത്തകർ, വ്യക്തികൾ, സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ തുടങ്ങി എല്ലാവർക്കും നന്ദി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകർക്ക് മാന്യമായ രീതിയിൽ അറബ് ലോകത്തെയും ഖത്തറിനെയും അവതരിപ്പിക്കാൻ ലോകകപ്പിലൂടെ സാധിച്ചു."
അമീർ മറ്റൊരു ട്വീറ്റിൽവ്യക്തമാക്കി.

ലോകകപ്പിലെ വിജയികളെയും റണ്ണേഴ്സ് അപ്പിനെയും അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. 2022 ഖത്തർ ലോകകപ്പ് നേടിയതിന് അർജന്റീനിയൻ ദേശീയ ടീമിനെയും റണ്ണേഴ്സ് അപ്പ് ആയതിന് ഫ്രഞ്ച് ദേശീയ ടീമിനെയും ഞാൻ അഭിനന്ദിക്കുന്നു, ഒപ്പം അവരെ ആവേശത്തോടെ പ്രോത്സാഹിപ്പിച്ച ആരാധകർക്കും ഞാൻ നന്ദി പറയുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News