Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അമീർ കപ്പ് ഫൈനൽ,ടിക്കറ്റ് വിൽപന തുടങ്ങി

April 29, 2023

April 29, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : അമീർ കപ്പ് ഫുട്‍ബോൾ ഫൈനൽ മത്സരത്തിനുള്ള ടിക്കറ്റ് വിൽപന ആരംഭിച്ചതായി  ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ (ക്യുഎഫ്‌എ) അറിയിച്ചു.മെയ് 12 ന് വൈകുന്നേരം 7:00 മണിക്ക്    അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ അൽ സദ്ദും അൽ അറബിയും തമ്മിലാണ്  ഫൈനലിൽ ഏറ്റുമുട്ടുക.

10, 30, 50 ഖത്തർ റിയാലാണ് ടിക്കറ്റ് നിരക്ക്. tickets.qfa.qa എന്ന വെബ്‌സൈറ്റ് വഴി ഒരാൾക്ക് പരമാവധി 6 ടിക്കറ്റുകൾ വരെ വാങ്ങാമെന്നും ക്യൂ.എഫ്.എ അറിയിച്ചു. ഉയർന്ന ഡിമാൻഡ് കണക്കിലെടുത്ത് എത്രയും വേഗം ടിക്കറ്റ് ഉറപ്പുവരുത്തണമെന്ന്  ക്യുഎഫ്എയുടെ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഖാലിദ് മുബാറക് അൽ കുവാരി ആരാധകരോട് ആവശ്യപ്പെട്ടു.ഇരു ക്ളബ്ബുകളുടെയും ആരാധകർക്ക് ദോഹയിലുടനീളമുള്ള നിശ്ചിത സെയിൽസ് ഔട്ട്‌ലെറ്റുകൾ വഴി ടിക്കറ്റുകൾ ലഭ്യമാക്കാനുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണെന്നും  സൗകര്യം ഒരുക്കും. ഇതിനായി പ്രത്യേകം കിയോസ്‌കുകൾ തുറക്കുമെന്നും സംഘാടകർ അറിയിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News