Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ മുതിർന്ന മാധ്യമപ്രവർത്തകൻ പി.എ മുബാറക്കിന്റെ ഭാര്യ ദോഹയിൽ നിര്യാതയായി

April 30, 2021

April 30, 2021

ദോഹ : ദോഹ: ഖത്തറിലെ മുതിർന്ന പത്രപ്രവർത്തകനും ചന്ദ്രിക ദിനപത്രം (ഖത്തര്‍) മുന്‍ റിപ്പോര്‍ട്ടറുമായ  പി.എ മുബാറകിന്റെ (ക്ലീയര്‍ ഫാസ്റ്റ് , എംഡി) ഭാര്യ നാജിയ മുബാറക് (55) നിര്യാതയായി. ദോഹ ഹമദ് ആശുപത്രിയില്‍ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 

ആലപ്പുഴ കണ്ടത്തിൽ മുഹമ്മദ് ഹസ്സന്റെ മകളാണ്.. മക്കൾ : നാദിയ (ദുബൈ) ഫാത്തിമ (ഖത്തർ) മരുമക്കൾ : മുഹമ്മദ് ഷമീൻ (ഇത്തിസാലാത്, ദുബൈ) മുഹമ്മദ് പർവീസ് (ഖത്തർ ഫൌണ്ടേഷൻ).
ഏതാനും ദിവസങ്ങളായി കോവിഡ് ബാധിച്ച്‌ ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഹൃദായാഘാതം മൂലമായിരുന്നു മരണമെന്ന് ഡോക്ടർമാർ അറിയിച്ചു.

മയ്യിത്ത് അബു ഹമൂർ ഖബറിസ്ഥാനിൽ ഇന്ന് രാത്രി ഇശാ നമസ്‌കാരത്തിന് ശേഷം ഖബറടക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  
 


Latest Related News