Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അവരെ പണം കൊടുത്തുവാങ്ങേണ്ടതില്ല, മലയാളികളുടെ ഫുട്‍ബോൾ പ്രണയത്തെ പിന്തുണച്ച് ലോകകപ്പ് സി.ഇ.ഒ

November 17, 2022

November 17, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ: മലയാളികളടക്കമുള്ള ഇന്ത്യൻ ആരാധകരെ വിലകൊടുത്തുവാങ്ങിയെന്ന വിമർശനങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി പ്രതികരണവുമായി ഖത്തര്‍ ലോക കപ്പ് സി ഇ ഒ നാസർ അൽ ഖാത്തർ രംഗത്തെത്തി

"കേരളത്തിൽ ഫുട്‌ബോളിന് വലിയ പ്രചാരമുണ്ട്. കേരളത്തിൽ നിന്നുള്ള ധാരാളം ഫുട്‌ബോൾ ആരാധകർ ഖത്തറിലുണ്ട്. അവർ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നു. അവർ യഥാർഥ ആരാധകരാണ്.അവർ പ്രൊഫഷണലായി ടൂർണമെന്റുകൾ നടത്തുന്നു. അവർ എല്ലാ ആഴ്ചകളിലും പരിപാടികൾ നടത്തുന്നു. അവരെ വില കൊടുത്തു വാങ്ങേണ്ടതില്ല"-അദ്ദേഹം പറഞ്ഞു.

അവർ എല്ലാ മത്സരങ്ങളും കാണാൻ ഗാലറിയിലെത്തുന്നുണ്ട്.അറബ് കപ്പിൽ വരെ ധാരാളം ഇന്ത്യക്കാർ ഗാലയിലുണ്ടായിരുന്നു. ഞങ്ങളെ ചില മാധ്യമങ്ങൾ വിമർശിക്കുന്നു. പക്ഷെ ഇവിടെ ജീവിക്കുന്നവർ ഈ നാടിനെ സ്നേഹക്കുന്നവരാണ് . അവരെ വിലക്കെടുത്തു എന്ന് പറയുന്നത് ഞങ്ങൾ അംഗീകരിക്കില്ല. ഞങ്ങൾക്ക് ആരാധകരോട് പറയാനുള്ളത് ഇത് നിങ്ങളുടെയെല്ലാം ലോകകപ്പാണ് എന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
.
ഖത്തർ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന് എതിരെ ധാരാളം അജണ്ടകളും വിമർശനങ്ങളും ഉയരുന്നുണ്ട്. ഇതിന്റെ കാരണങ്ങളിലേക്കും ആരാണെന്നും എന്തുകൊണ്ടാണെന്നും ഞങ്ങൾ അന്വേഷിക്കുന്നില്ല. കഴിഞ്ഞ 13 വർഷമായി പടിഞ്ഞാറൻ മാധ്യമങ്ങൾ ഞങ്ങളെ ആക്രമിക്കുകയാണ്.ഇതിനെല്ലാം ഞങ്ങളുടെ മറുപടി വിജയകരമായി ലോകകപ്പ് നടത്തുകയാണെന്നും നാസർ അൽ ഖാത്തർ പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News