Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മുൻ ഖത്തർ കെ.എം.സി.സി നേതാവും പൊതുപ്രവർത്തകനുമായിരുന്ന അലി പള്ളിയത്ത് നിര്യാതനായി

June 26, 2022

June 26, 2022

അൻവർ പാലേരി 
ദോഹ :മുൻ ഖത്തർ കെ.എം.സി.സി നേതാവും ഖത്തറിലെ സാമൂഹ്യ പൊതു മേഖലകളിൽ സജീവവുമായിരുന്ന അലി പള്ളിയത്ത്(57) നാട്ടിൽ നിര്യാതനായി.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.ഖത്തർ കെ.എം.സി.സി ട്രഷററായും മയ്യിത്ത് പരിപാലന കമ്മറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

ഫസ്റ്റ് രണ്ട്എ കാർ ഉൾപെടെ ഖത്തറിൽ നിരവധി ബിസിനസ് സംരഭങ്ങളുണ്ടായിരുന്ന അലി പള്ളിയത്ത് ഏതാനും വർഷങ്ങൾക്ക് മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിക്കടുത്ത് അരിക്കളത്ത് പള്ളിയത്ത് അഹമ്മദ് ഹാജിയുടെയും മറിയത്തിന്റേയും മകനാണ്.

ഭാര്യ : റസിയ. മക്കൾ : ഫർസീന,മുഹമ്മദ് ഫർഹാൻ,മറിയം,ഫഹ്മിദ. മരുമക്കൾ : മുബാരിസ് ലാൽ,ഡോ.ജംഷിദ് നന്തി.

ഖബറടക്കം ഇന്ന് രാത്രി 10 മണിക്ക് എലങ്കമൽ ജുമാ മസ്ജിദിൽ.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News