Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ അറബ് മേഖലയുടെ 'സേഫ്റ്റി വാൽവ്'ആണെന്ന് അൾജീരിയൻ ഡെപ്യുട്ടി സ്പീക്കർ,അൾജീരിയ അറബ് ഉച്ചകോടിയിൽ അമീർ പങ്കെടുത്തു

November 02, 2022

November 02, 2022

ക്യൂ.എൻ.എ / ന്യൂസ്‌റൂം ബ്യുറോ 

ദോഹ :  അറബ് പുനരേകീകരണത്തിനും മേഖലയിലെ സുസ്ഥിരതയ്ക്കും പിന്തുണ നൽകുന്ന ഉറച്ച നിലപാടുകളിലൂടെ  അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നേതൃത്വത്തിൽ ഖത്തർ അറബ് രാഷ്ട്രങ്ങളുടെ സുരക്ഷാ വാൽവായാണ് നിലക്കൊള്ളുന്നതെന്ന് അൾജീരിയയിലെ പീപ്പിൾസ് നാഷണൽ അസംബ്ലി ഡെപ്യൂട്ടി സ്പീക്കർ മോണ്ടർ ബുആദൻ അഭിപ്രായപ്പെട്ടു.അൾജീരിയയിൽ നിന്ന് ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ,

അന്താരാഷ്ട്ര തലത്തിലുള്ള സംഘർഷങ്ങൾ പരിഹരിക്കുന്നതിനും സമാധാനം സ്ഥാപിക്കുന്നതിനുമുള്ള ഖത്തറിന്റെ പാടവം പലതവണ തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇത്തരം വിഷയങ്ങളിൽ അൾജീരിയയുടെ നിലപാടും ഇതുതന്നെയാണെന്നും ഖത്തർ ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

അൾജീരിയയിൽ നടന്ന 31-ാമത് സാധാരണ അറബ് ഉച്ചകോടിയിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി പങ്കെടുത്തിരുന്നു.ഉച്ചകോടിയിൽ അമീറിന്റെ പങ്കാളിത്തം വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ  സാഹോദര്യത്തിന്റെയും അറബ് ഐക്യദാർഢ്യത്തിന്റെയും അനിവാര്യത മനസിലാക്കിക്കൊണ്ടുള്ള അമീറിന്റെ  സമീപനത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫലസ്തീൻ ഏകീകരണം സാധ്യമാക്കുന്നതിനുള്ള അൾജീരിയൻ പ്രഖ്യാപനത്തിന് ഖത്തർ നൽകിവന്ന പിന്തുണയെ വിലമതിക്കുന്നതായും മോണ്ടർ ബുആദൻ പറഞ്ഞു.

അൾജീരിയയിലെ അൾജിയേഴ്സിലുള്ള ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ (അബ്ദുല്ലത്തീഫ് റഹൽ)നവംബർ 1,2 തിയ്യതികളിലായി നടക്കുന്ന ഉച്ചകോടിയുടെ ഇന്നലെ നടന്ന ഉത്ഘാടന സെഷനിലാണ് അമീർ പങ്കെടുത്തത്.ഖത്തർ വിദേശകാര്യമന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽതാനിയും ഉന്നത തല പ്രതിനിധി സംഘവും അമീറിനൊപ്പം അറബ് ഉച്ചകോടിയിൽ പങ്കെടുത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News