Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹയിൽ ദീർഘകാലം പ്രവാസിയായിരുന്ന ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി നാട്ടിൽ നിര്യാതനായി 

July 14, 2020

July 14, 2020

ദോഹ : ദോഹയിൽ നിന്നും നാട്ടിലെത്തി തിരിച്ചുവരാൻ കഴിയാതെ കുടുങ്ങിയ ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി നാട്ടിൽ നിര്യാതനായി. ദീർഘകാലമായി ഖത്തറിൽ പ്രവാസിയായിരുന്ന ഒറ്റപ്പന പുത്തൻപുരയിൽ കെ.എ.ഷറഫുദ്ധീ(65)നാണ് മരിച്ചത്. ഇന്ന് (ചൊവ്വ)വെളുപ്പിന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിലായിരുന്നു അന്ത്യം.ഹൃദയാഘാതമാണ് മരണ കാരണം.

പതിനാല് വർഷത്തോളം ഖത്തർ എയർഫോഴ്‌സിൽജീവനക്കാരനായിരുന്നു. ദോഹയിലെ ബ്ലൂ സലൂണിൽ ഓപ്പറേഷൻ മാനേജറായി വിരമിച്ച ശേഷം ബിസിനസ് നടത്തിവരികയായിരുന്നു. ഭാര്യക്കും മക്കൾക്കുമൊപ്പം ദോഹയിൽ താമസിക്കുന്നതിനിടെ ചുരുങ്ങിയ ദിവസത്തേക്ക് തനിച്ചു നാട്ടിലേക്ക് പോയതായിരുന്നു.ഭാര്യയും മക്കളും ദോഹയിലാണ്.

ഭാര്യ : ഹംസത്ത്, മക്കൾ : ഷെഹീന,ഷെഫീന(ഡയറ്റിഷ്യൻ,ഹമദ് മെഡിക്കൽ കോർപറേഷൻ) മരുമക്കൾ : ഹഫ്സൽ,ഇസ്കന്തർ 

മൃതദേഹം ഇന്ന് രാവിലെ പതിനൊന്നു മണിയോടെ ഖബറടക്കി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News