Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കുവൈത്ത് ക്ലബ്ബിലേക്ക് മാറിയ ഖത്തർ ദേശീയ താരത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അൽ സദ്ദ് ക്ലബ്

January 29, 2023

January 29, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : കുവൈത്ത് പ്രീമിയർ ലീഗിലെ അൽ ജഹ്‌റ എസ്‌സിയിൽ ചേർന്ന അബ്ദുൽകരീം ഹസ്സനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഖത്തറിലെ ക്യുഎൻബി സ്റ്റാർസ് ലീഗ് ടീമായ  അൽ സദ്ദ് എസ്‌സി അറിയിച്ചു.

ന്യായമായ കാരണമോ വ്യക്തമായ വിശദീകരണമോ നൽകാതെ  ഹസ്സൻ അൽ സദ്ദ് എഫ്‌സിയുമായുള്ള തന്റെ തൊഴിൽ കരാർ ഏകപക്ഷീയമായി അവസാനിപ്പിച്ചതായി അൽ സദ്ദ് ക്ലബ് ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.സ്വന്തം പ്രതിച്ഛായയും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനായി അബ്ദുൽ കരീം ഹസ്സനും അദ്ദേഹം പുതുതായി ചേർന്ന ക്ലബ്ബിനുമെതിരെ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കാൻ അൽ സദ്ദ് എഫ്‌സി ഇതിനകം അഭിഭാഷകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പ്രസ്താവന വ്യക്തമാക്കിയിട്ടുണ്ട്.

ഖത്തർ ലോകകപ്പിന് പിന്നാലെ ഹസനെ ടീമിൽ നിന്ന് സ്ഥിരമായി ഒഴിവാക്കിയതായി ഡിസംബർ 21ന് അൽ സദ്ദ് ട്വീറ്റ് ചെയ്തിരുന്നു.ലോകകപ്പിലെ പരാജയത്തെ വിമർശിച്ച ആരാധകരോട് മോശമായി പ്രതികരിച്ചു എന്നാരോപിച്ചായിരുന്നു നടപടി.2018 ലെ ഏഷ്യൻ ഫുട്‌ബോളർ ഓഫ് ദ ഇയർ ആയ ഹസ്സൻ, കുവൈത്തിലെ അൽ ജഹ്‌റയുമായി ഒരു വർഷത്തെ കരാറിൽ ഒപ്പുവെച്ചതായി റിപ്പോർട്ട് ഉണ്ടായിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News