Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ അൽഖോർ പാർക്കും മൃഗശാലയും താൽകാലികമായി അടച്ചു

July 08, 2022

July 08, 2022

ദോഹ :ബലി പെരുന്നാൾ ആഘോഷങ്ങൾക്കായി നിരവധി സന്ദർശകർ എത്താനിരിക്കെ, ഖത്തറിലെ പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നായ അല്‍ഖോര്‍ ഫാമിലി പാര്‍ക്ക് ഇന്നുമുതല്‍ താല്‍ക്കാലികമായി അടച്ചു..ഔദ്യോഗിക ട്വീറ്റിലൂടെ മുനിസിപ്പാലിറ്റി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.വികസനപ്രവര്‍ത്തനങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കുമായാണ് മൃഗശാലയടക്കമുള്ള പാര്‍ക്ക് അടച്ചിടുന്നത്. നിലവില്‍ പാര്‍ക്കില്‍ നടന്നുവരുന്ന എല്ലാ അറ്റകുറ്റപ്പണികളും പൂര്‍ത്തിയാകുന്നതുവരെ പൊതുജനങ്ങളുടെ സുരക്ഷകൂടി ഉറപ്പാക്കാന്‍ വേണ്ടിയാണ് പാര്‍ക്ക് അടച്ചിടുന്നത്.

മുന്‍വര്‍ഷങ്ങളിലും നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി പാര്‍ക്ക് അടച്ചിട്ടിരുന്നു. ഖത്തറിലെ ഏറ്റവും പഴയ വന്യജീവി പാര്‍ക്കുകളിലൊന്നാണ് അല്‍ഖോര്‍ പാര്‍ക്കും മൃഗശാലയും. 240,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ മൃഗശാലകൂടിയാണിത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News