Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
നാല് മണിക്കൂർ മുമ്പ് വിമാനത്താവളങ്ങളിൽ എത്തണം,ഖത്തറിൽ നിന്ന് തിരിച്ചുപോകുന്നവർക്കുള്ള വിശദമായ മാർഗനിർദേശങ്ങൾ

December 20, 2022

December 20, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ലോകകപ്പിനായി രാജ്യത്തെത്തിയ സന്ദർശകർ തിരിച്ചുപോകുന്ന സാഹചര്യത്തിൽ യാത്ര സുഗമമാക്കുന്നതിനായി ഹമദ് ഇന്റർനാഷണൽ എയർപോർട്ടും (എച്ച്ഐഎ) ദോഹ ഇന്റർനാഷണൽ എയർപോർട്ടും (ഡിഐഎ) യാത്രക്കാർക്കായി വീശദമായ മാർഗനിർദേശങ്ങൾ പുറത്തിറക്കി.യാത്രക്കായി ഒരുങ്ങുന്നവർ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് വിമാനത്താവളങ്ങളിൽ എത്തിച്ചേരണമെന്ന് അധികൃതർ നിർദേശിച്ചു.


സമൂഹ മാധ്യമങ്ങളിൽ നൽകിയ അറിയിപ്പിലാണ് വിമാനത്താവളം അധികൃതർ യാത്ര സംബന്ധിച്ച മാർഗനിർദേശങ്ങൾ നൽകിയത്.രണ്ട് വിമാനത്താവളങ്ങളിലും എത്തിച്ചേരാനുള്ള യാത്രാമാർഗങ്ങളും അറിയിപ്പിൽ വിശദീകരിച്ചിട്ടുണ്ട്.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളം :
ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്താൻ ദോഹ മെട്രോ റെഡ് ലൈനിൽ ടെർമിനൽ-1 സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. മൊവാസലാത്തിന്റെ (കർവ) ലിമോസിനുകളും ടാക്സികളും സർവീസ് നടത്തുന്നുണ്ട്.ചലനശേഷി കുറഞ്ഞ ഭിന്നശേഷിക്കാർക്കായി പ്രത്യേക വാഹനങ്ങളും ലഭ്യമാണ്. 
എയർപോർട്ട് ഷട്ടിൽ ബസുകളും ഇവിടേക്ക് സർവീസ് നടത്തുന്നുണ്ട്.സ്വകാര്യ വാഹനങ്ങളിലും ടെർമിനൽ ഒന്നിൽ എത്തിച്ചേരാം.

ദോഹ അന്താരാഷ്ട്ര വിമാനത്താവളം :

ദോഹ മെട്രോ റെഡ് ലൈനിൽ മതാർഖദീം സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്.എയർപോർട്ട് ഷട്ടിൽ ബസുകളിലും ടാക്സികളിലും സ്വകാര്യ വാഹനങ്ങളിലും ഇവിടേക്ക് എത്തിച്ചേരാം. 

എയർ അറേബ്യ, എയർ കെയ്‌റോ, ബദർ എയർലൈൻസ്, എത്യോപ്യൻ എയർലൈൻസ്, ഇത്തിഹാദ് എയർവേസ്, ഫ്ലൈ ദുബായ്, ഹിമാലയ എയർലൈൻസ്, ജസീറ എയർവേസ്, നേപ്പാൾ എയർലൈൻസ്, പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്, പെഗാസസ് എയർലൈൻസ്, സലാം എയർ, ടാർക്കോ ഏവിയേഷൻ എന്നിവയാണ് ഡിഐഎ(പഴയ വിമാനത്താവളം) യിൽ നിന്ന് സർവീസ് നടത്തുന്ന എയർലൈനുകൾ.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News