Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ എയർവെയ്‌സുമായുള്ള തർക്കം, A350 വിമാനത്തിന്റെ രൂപകല്പനയിൽ മാറ്റം വരുത്തുന്നു

January 21, 2023

January 21, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : വിമാനത്തിന്റെ ഉപരിതല പെയിന്റിലെ അപാകതകളെച്ചൊല്ലി ഖത്തർ എയർവേയ്‌സുമായി 2 ബില്യൺ ഡോളറിന്റെ തർക്കം നിലനിൽക്കുന്നതിനിടെ എയർബസ്  A350 വിമാനത്തിന്റെ രൂപകൽപ്പനയിൽ മാറ്റങ്ങൾ വരുത്തി.ഖത്തർ എയർവെയ്‌സും കമ്പനിയും തമ്മിലുള്ള നിയമ നടപടികളും തർക്കങ്ങളും വിമാനങ്ങളിലെ സുരക്ഷാ ഘടകങ്ങളെക്കുറിച്ചുള്ള വലിയ  ചർച്ചകൾക്ക് കാരണമായിരുന്നു.

മിന്നൽ സംരക്ഷണ സംവിധാനത്തിന്റെ പാളിയിൽ പെയിൻറ് ഇളകുകയും വിടവുകൾ കാണപ്പെടുകയും ചെയ്തതിനെ തുടർന്ന്  വിമാനങ്ങളിലെ സുരക്ഷാ ഘടകങ്ങളെക്കുറിച്ച് ഖത്തർ എയർവെയ്‌സ് സംശയം ഉന്നയിച്ചിരുന്നു. ഇത് പിന്നീട് ഖത്തർ എയർവേയ്‌സും യു.കെ ആസ്ഥാനമായ എയർബസും തമ്മിൽ  ബ്രിട്ടനിൽ A350-നെ ചൊല്ലിയുള്ള നിയമ പോരാട്ടം വരെ എത്തുകയായിരുന്നു.കാർബൺ ഫ്യൂസ്‌ലേജിനും പുറം പെയിന്റിനും ഇടയിലുള്ള ഒരു ചെമ്പ് ഫോയിലിനെ ചുറ്റിപ്പറ്റിയായിരുന്നു പ്രധാനമായും ഖത്തർ എയർവെയ്‌സ്  ആരോപണമുന്നയിച്ചത്.

എയർബസ് തങ്ങളുടെ എ350 വിമാനം മാറ്റാൻ തുടങ്ങിയതായും കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടതായും ഖത്തർ വ്യാഴാഴ്ച ലണ്ടനിലെ കോടതിയെ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ബ്രിട്ടനിലെ എയർബസ് കമ്പനിയിൽ നിർമിക്കുന്ന വിമാനങ്ങൾ വാങ്ങുന്നതിന് ലോകത്തെ ഏറ്റവും മികച്ച എയർലൈനായി അറിയപ്പെടുന്ന ഖത്തർ എയർവെയ്‌സ് കരാർ ഒപ്പുവെച്ചിരുന്നു.  
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News