Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
നാളെ ഖത്തർ ദേശീയ ദിനം,ആഘോഷ പരിപാടികൾ എവിടെയൊക്കെ എന്നറിയാം

December 17, 2022

December 17, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഫിഫ ലോകകപ്പ് ഫൈനൽ പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ ലോകത്തെ സാക്ഷിയാക്കി ഖത്തർ നാളെ ദേശീയ ദിനം ആഘോഷിക്കും.

ദോഹ കോർണിഷ് 

പതിവുപോലെ ഇത്തവണയും ദോഹ കോർണിഷിൽ ദേശീയദിന പരേഡ് നടക്കും.ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി,മന്ത്രിമാർ,ഉന്നതതല പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന ദേശീയദിന പരേഡിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാവില്ല.വിവിധ സൈനിക വിഭാഗങ്ങൾ അണിനിരക്കുന്ന ദേശീയ ദിന പരേഡിനൊപ്പം ആകാശത്തും കടലിലുമായി വ്യോമ-നാവിക സേനയുടെ വിവിധ പ്രകടനങ്ങളുമുണ്ടാകും എന്നാൽ ഉച്ചയ്ക്ക് ശേഷമുള്ള പരിപാടികളിൽ പൊതുജനങ്ങൾക്കും പ്രവേശനമുണ്ടാവും.വിവിധ സ്ട്രീറ്റ് ഷോകളും വ്യത്യസ്തങ്ങളായ കലാപരിപാടികളും ഉച്ചയ്ക്ക് ശേഷം ദോഹ കോർണിഷിൽ നടക്കും.കൂടാതെ വെടിക്കെട്ട്,ഡ്രോൺ ഷോ,വാട്ടർ ഷോ എന്നിവയുമുണ്ടാകും.

ദർബ് അൽ സായി 

ഉംസലാൽ മുഹമ്മദിലെ വിപുലീകരിച്ച ദർബ് അൽ സായി മൈതാനിയിലാണ് ഇത്തവണ പ്രധാന ദേശീയ ദിന ആഘോഷങ്ങൾ നടക്കുന്നത്.ഖത്തറിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന 4500 ലധികം വ്യത്യസ്തമായ പരിപാടികളാണ് ദർബ് അൽ സായിയിൽ ഇത്തവണ അരങ്ങേറുക.നവംബർ 25 ന് ആരംഭിച്ച ആഘോഷ പരിപാടികൾ ഡിസംബർ 19ന് സമാപിക്കും.ഉച്ചക്ക് മൂന്നു മുതൽ രാത്രി 12 വരെ പ്രവേശനമുണ്ടാവും.

ഫിഫ ഫാൻ ഫെസ്റ്റിവൽ,കോർണിഷ്
ഹയ്യ കാർഡ് ഉള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം.വൈകീട്ട് 4 മണി മുതൽ വെളുപ്പിന് 2 മണി വരെ ആഘോഷപരിപാടികൾ നീണ്ടുനിൽക്കും.ലോകകപ്പ് ഫൈനൽ ലൈവ് പ്രദർശനത്തിന് പുറമെ ഡിജെ സംഗീത പരിപാടികൾ,സ്റ്റേജ് ഷോകൾ,കലാസാംസ്കാരിക പരിപാടികൾ എന്നിവ അരങ്ങേറും.

മുശൈരിബ് ഡൗൺടൌൺ
ദോഹ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള മുശൈരിബ് ഡൌൺ ടൌൺ ആണ് മറ്റൊരു ആഘോഷപരിപാടികൾ നടക്കുന്ന മറ്റൊരു പ്രധാന കേന്ദ്രം.ബരാഹ സോൺ, സിക്ക സോൺ, ഹെറിറ്റേജ് സോൺ,എന്നിങ്ങനെ മൂന്നു സോണുകളായി തിരിച്ചാണ് ഇവിടെ വിവിധ പരിപാടികൾ നടക്കുക.ബരാഹത് മുശൈരിബ് ഏരിയയിൽ ലോകകപ്പ് ഫൈനൽ മാച്ച് സ്ക്രീനിംഗും M7-ൽ ഫോറെവർ വാലന്റീനോ പ്രദർശനവും നടക്കും.ഇവിടെയുള്ള ഏതെങ്കിലുമൊരു റെസ്റ്റോറന്റിൽ ടേബിൾ ബുക്ക് ചെയ്ത് ഭക്ഷണം ഓർഡർ ചെയ്യുന്നവർക്ക് ലോകകപ്പ് ഫൈനൽ മത്സരം ലൈവായി ആസ്വദിക്കാം.

ഖത്തരി സാംസ്കാരിക പൈതൃകം വിളംബരം ചെയ്യുന്ന വിവിധ പരിപാടികളാണ് ഹെറിറ്റേജ് സോണിൽ ഉണ്ടാവുക. ബിൻ ജെൽമൂഡ് ഹൗസ്, റദ്‌വാനി ഹൗസ്, മുഹമ്മദ് ബിൻ ജാസിം ഹൗസ്, കമ്പനി ഹൗസ് എന്നിവിടങ്ങളിലെ നാല് മുശൈരിബ്  മ്യൂസിയങ്ങളാണ് പ്രധാന ആകർഷണം. യൂണിവേഴ്‌സോ ഒലിവെറ്റി എക്‌സിബിറ്റൺ, ഫ്രിഡ കഹ്‌ലോ ഇമ്മേഴ്‌സീവ് ബയോഗ്രഫി എക്‌സിബിഷൻ എന്നീ പ്രദർശനങ്ങൾ ഉണ്ടാവും.

ഗെയിമുകൾ, സെൽഫി-സ്‌പോട്ടുകൾ, സ്ട്രീറ്റ് ആർട്ട് ഇൻസ്റ്റാളേഷനുകൾ എന്നിവയ്‌ക്കൊപ്പം, രസകരമായ ഒട്ടേറെ വിനോദപരിപാടികളും ഉൾപെടുന്നതാണ് സിക്ക സോൺ.

കത്താറ കൾച്ചറൽ വില്ലേജ് 

വെടിക്കെട്ട്, ഖത്തരി സംഗീതം, പരമ്പരാഗത അർദ നൃത്തം, സൈനിക പ്രദർശനം എന്നിവ ഉൾപ്പെടെ കാണികളെ വിസ്മയിപ്പിക്കുന്ന നിരവധി പരിപാടികൾക്ക് കത്താറ വേദിയാകും.വിവിധ രാജ്യങ്ങളുടെ എംബസികൾ അവരുടെ രാജ്യത്തിന്റെ സവിശേഷതകൾ അടയാളപ്പെടുത്തുന്ന പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.
അൽ തുരയ പ്ലാനറ്റോറിയത്തിൽ സൗരയൂഥത്തെക്കുറിച്ചുള്ള 2ഡി പ്രദർശനം വൈകിട്ട് 4 മുതൽ രാത്രി 11 വരെ ബിൽഡിംഗ് 41ൽ നടക്കും. പ്രവേശനം സൗജന്യമാണ്.

അൽ ഹിക്മ സ്ക്വയറിലെ ഹെന്ന കോർണറിൽ പരമ്പരാഗത മൈലാഞ്ചി ചിത്രപ്പണികൾ കൊണ്ട് സന്ദർശകർക്ക് കൈപ്പത്തികൾ അലങ്കരിക്കാം.ഖത്തറിന്റെ സമുദ്ര പൈതൃകം വെളിപ്പെടുത്തുന്ന പരമ്പരാഗത ഉരു സമുദ്രയാന പ്രദർശനവും കത്താറയിൽ നടക്കുന്നുണ്ട്.ഖത്തർ സ്ട്രീറ്റ് ആർട്ട് ഫെസ്റ്റിവൽ, ഖത്തരി പരമ്പരാഗത സിംഫണി ഷോ എന്നിവയും ഉണ്ടായിരിക്കും.പ്രവേശനം സൗജന്യമായിരിക്കും.

ആസ്പയർ സോൺ
ആസ്പയർ പവലിയനിൽ  സ്പോർട്സ് ഗെയിമുകൾ, സാംസ്കാരിക പ്രദർശനങ്ങൾ,കലാ കായിക പ്രദർശനങ്ങൾ എന്നിവ നടക്കും.പരമ്പരാഗത അർദ നൃത്തത്തിന്റെ  രണ്ട് പ്രദർശനങ്ങളും അരങ്ങേറും.പ്രവേശനം സൗജന്യമായിരിക്കും.

ലുസൈൽ ബൊളിവാർഡ്
ലുസൈൽ സ്റ്റേഡിയത്തിന് സമീപമുള്ള ലുസൈൽ ബൊളിവാർഡും നിരവധി ദേശീയ ദിനാഘോഷങ്ങൾക്ക് വേദിയാകും.ലോകകപ്പ് സമാപന ചടങ്ങുകൾക്കൊപ്പം വിജയിയെ പ്രഖ്യാപിക്കുന്നതിന്റെ സൂചനയായി ആവേശകരമായ വെടിക്കെട്ട് നടക്കും.തെരുവ് കലാകാരന്മാരുടെ പ്രകടനങ്ങൾ , സംഗീത പരിപാടികൾ, മറീന ഏരിയയിൽ പ്രതിദിന ലൈറ്റ് ആൻഡ് ഡ്രോൺ ഷോ. ലുസൈൽ പ്ലാസ ടവറുകൾക്കിടയിൽ അൽ നെഹെം തിമിംഗല സ്രാവ് ഇൻസ്റ്റാളേഷനോടോപ്പമുള്ള ലൈറ്റ് ആൻഡ് ഷോ പ്രദർശനവും സഞ്ചാരികളെ ആകർഷിക്കും.പ്രവേശനം സൗജന്യം.

പേൾ ഖത്തർ 

ഖത്തർ ലോകകപ്പ്സ മാപനം,ദേശീയദിനം എന്നിവയോടനുബന്ധിച്ച്  പേൾ ഐലൻഡിൽ വിവിധ പരിപാടികൾ നടക്കും.  അറേബ്യ എക്സ്പീരിയൻസിൽ മൈലാഞ്ചിചമയം, പരമ്പരാഗത ഖത്തരി വസ്ത്രങ്ങൾ, ഊദ്, ബുഖൂർ എന്നിവയുടെ പ്രദർശനവും വില്പനയും ഉണ്ടായിരിക്കും.വൈകീട്ട് 4 മുതൽ 11 വരെ.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News