Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മാസ്‌ക് ധരിച്ചില്ലെങ്കിൽ'പൊക്കും',ഖത്തറിൽ പരിശോധനകൾ ശക്തമാക്കി

July 18, 2022

July 18, 2022

ദോഹ : ഖത്തറിൽ പൊതു സ്ഥലങ്ങളിൽ മാസ്‌ക് ഇല്ലാതെ പുറത്തിറങ്ങുന്നവരെ പിടികൂടാൻ ആഭ്യന്തര മന്ത്രാലയം  പരിശോധന ശക്തമാക്കി.ഖത്തറിൽ കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.ഇതിന്റെ ഭാഗമായി ഫേസ് മാസ്ക് ധരിക്കാത്തതിനും മറ്റു കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും 497 പേർക്കെതിരെ ശനിയാഴ്ച നടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.. ഇവരെ പോസിക്യൂഷന്‌ കൈമാറി.

ഫേസ് മാസ്ക് ധരിക്കാത്തതിന് 479 പേർക്കെതിരെയും മൊബൈൽ ഫോണിൽ എഹ്തെറാസ് ഡൌൺലോഡ് ചെയ്യാത്തതിന്റെ പേരിൽ 18 പേർക്കെതിരെയും നടപടി സ്വീകരിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

രാജ്യത്ത് കഴിഞ്ഞ രണ്ടു ദിവസമായി കോവിഡ് കേസുകൾ ഗണ്യമായി ഉയർന്നിട്ടുണ്ട്.കഴിഞ്ഞ ദിവസം 1217 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News