Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
നാളെ മുതൽ നിയന്ത്രണം,ദോഹ കോർണിഷ് ഭാഗത്തേക്കുള്ള സമ്പൂർണ യാത്രാ നിർദേശങ്ങൾ

October 31, 2022

October 31, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : നാളെ(നവംബർ 1)മുതൽ ഡിസംബർ 19 വരെ ദോഹ കോർണിഷിൽ വാഹനങ്ങൾക്ക് പ്രവേശനമില്ലാത്തതിനാൽ  സെൻട്രൽ ദോഹയിലേക്ക് പോകുന്നവർക്കുള്ള യാത്രാനിർദേശങ്ങൾ  .സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസി (എസ്‌സി)  ട്വീറ്റിൽ അറിയിച്ചു.ഇതുപ്രകാരം ഈ ഭാഗങ്ങളിലേക്ക് പോകുന്നവർക്ക് വ്യത്യസ്തമായ മാർഗങ്ങളും നിർദേശങ്ങളും അധികൃതർ വിശദീകരിച്ചിട്ടുണ്ട്.

ടാക്സി,കാർ  പാർക്കിങ് സൗകര്യങ്ങളും പിക് ആൻഡ് ഡ്രോപ് സ്ഥലങ്ങളും :

-അഷ്ഗൽ ടവർ
-അൽ ബിദ്ദ പാർക്ക്
-ഖലീഫ ടെന്നീസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സ്
-സൂഖ് വാഖിഫ്
-മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് പാർക്ക്
-പഴയ ദോഹ തുറമുഖം

ഷെറാട്ടൺ ഹോട്ടൽ പാർക്ക് മുതൽ എംഐഎ പാർക്ക് വരെ കടലിന് അഭിമുഖമായുള്ള കോർണിഷിലെ 6 കിലോമീറ്റർ ഭാഗത്തേക്ക് മേൽപറഞ്ഞ എല്ലാ ഡ്രോപ്പ്-ഓഫ്/പിക്ക്-അപ്പ് ഏരിയകളിൽ നിന്നും പ്രവേശിക്കാവുന്നതാണ്.കരീം,യുബർ ഡ്രോപ്പ്-ഓഫ്/പിക്ക്-അപ് ഏരിയകളിൽ നിന്ന് 15 മിനുട്ട് നടന്നാൽ ഫിഫ ഫാൻ സോണിൽ എത്താനാവും.

കോർണിഷിൽ എത്താനുള്ള മെട്രോ സ്റ്റേഷനുകൾ :

-ഡി.ഇ.സി.സി(റെഡ്‌ലൈൻ) :വെസ്റ്റ് ബേയിലെ ഹോട്ടലുകൾ,നോർത്ത് സോണിലെ  കോർണിഷ് ആക്ടിവേഷൻ സെന്റർ,ഹയ്യ & ടിക്കറ്റിംഗ് സെന്ററുകൾ,,ഷോപ്പിംഗ് മാളുകൾ,
വെസ്റ്റ് ബേ ബസ് ഹബ് (സ്റ്റേഡിയം എക്സ്പ്രസ്)എന്നിവിടങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാം.

-വെസ്റ്റ് ബേ-ഖത്തർ എനർജി (റെഡ്‌ലൈൻ) : ഫിഫ ഫാൻ ഫെസ്റ്റിവൽ, സൗത്ത് സോണിലെ  കോർണിഷ് ആക്ടിവേഷൻ സെന്റർ എന്നിവിടങ്ങളിലേക്ക്.

-കോർണിഷ് സ്റ്റേഷൻ(എക്സിറ്റ് മാത്രം,റെഡ്‌ലൈൻ) : ഫിഫ ഫാൻ ഫെസ്റ്റിവൽ,സെൻട്രൽ സോൺ ഫിഫ ആക്ടിവേഷൻ സെന്റർ.

-അൽ ബിദ മെട്രോ സ്റ്റേഷൻ(റെഡ്&ഗ്രീൻ ലൈൻ) :ഫിഫ ഫാൻ ഫെസ്റ്റിവൽ,ഫിഫ ആക്ടിവേഷൻ സെന്റർ സോൺ.അൽ ബിദ പാർക്ക്.

-മുശൈരിബ് സ്റ്റേഷൻ(റെഡ്,ഗ്രീൻ,ഗോൾഡ് ലൈൻ) : ഫിഫ ആക്ടിവേഷൻ സെന്റർ സോൺ,മുശൈരിബ് സെന്റർ.
-സൂഖ് വാഖിഫ് സ്റ്റേഷൻ(ഗോൾഡ് ലൈൻ) : കോർണിഷ് ആക്ടിവേഷൻ സൗത്ത് സോൺ,ഇസ്ലാമിക് ആർട്ട് മ്യൂസിയം,
സൂഖ് വാഖിഫ് (ഷോപ്പുകളും റെസ്റ്റോറന്റുകളും),സൂഖ് വാഖിഫ് ബസ് ഹബ് നോർത്ത് (സ്റ്റേഡിയം എക്സ്പ്രസ്),
സൂഖ് വാഖിഫ് ബസ് ഹബ് സൗത്ത് (ക്രൂയിസ് കപ്പൽ ഹോട്ടലുകളും ദോഹ അന്താരാഷ്ട്ര വിമാനത്താവളവും ഉൾപ്പെടുന്ന ഭാഗം)

ദോഹ മെട്രോയിൽ നവംബർ 11 മുതൽ ഡിസംബർ 20 വരെ ഹയ്യ കാർഡ് ഉള്ള യാത്രക്കാർക്ക് സൗജന്യമായിരിക്കും.ഈ ദിവസങ്ങളിൽ ശനി മുതൽ വ്യാഴം വരെ: രാവിലെ 6 മുതൽ 3 വരെയും വെള്ളിയാഴ്ച: രാവിലെ 9 മുതൽ പുലർച്ചെ 3 വരെ ദോഹ മെട്രോ സർവീസ് നടത്തും.

ബസ്സുകൾ :
ടൂർണമെന്റ് കാലയളവിൽ സെൻട്രൽ ദോഹയ്ക്ക് ചുറ്റും  സൗജന്യ ഷട്ടിൽ ലൂപ്പ് ബസ് സർവീസുകൾ ലഭ്യമാകും. ഹയ്യ ആപ്പിലോ മൊവാസലാത്ത് വെബ്‌സൈറ്റിലോ ബസ് റൂട്ടുകൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്.

കോർണിഷ്, ബി-റിംഗ്, സി-റിംഗ് ഷട്ടിൽ ബസുകൾ നവംബർ 1 ചൊവ്വാഴ്ച മുതൽ രാവിലെ 9 മുതൽ പുലർച്ചെ 3 വരെ, ഓരോ 15 മിനിറ്റിലും ഒരു ബസ് വീതം സർവീസ് നടത്തും.

സ്റ്റേഡിയം എസ്പ്രസ് ബസ് സർവീസുകൾ 

സ്റ്റേഡിയങ്ങൾക്കും ഫിഫ ഫാൻ ഫെസ്റ്റിവലിനും ഇടയിൽ ആരാധകരെ സൗജന്യമായി എത്തിക്കുന്നതിന് സ്റ്റേഡിയം എക്സ്പ്രസ് ബസ് സർവീസുകൾ ഉണ്ടായിരിക്കും.കിക്ക് ഓഫിന് 4 മണിക്കൂർ മുമ്പ് ബസുകൾ ഓടിത്തുടങ്ങുകയും ഫൈനൽ വിസിലിന് 1.5 മണിക്കൂർ കഴിഞ്ഞ് സർവീസ് അവസാനിക്കുകയും ചെയ്യും.കിക്ക്-ഓഫിന് ഒരു മണിക്കൂർ മുമ്പ് സർവീസുകളുടെ എണ്ണം കുറക്കാനിടയുള്ളതിനാൽ നേരത്തെ പുറപ്പെടുന്നതാവും ഉചിതം.ഹയ്യ ടു ഖത്തർ 2022 ആപ്പിൽ നിങ്ങൾക്ക് സ്റ്റേഡിയം എക്സ്പ്രസ് ബസ് ഹബ് ലൊക്കേഷനുകൾ എളുപ്പം കണ്ടെത്താം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News