Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വെള്ളിയാഴ്ച ബ്രസീലിനെ വിറപ്പിച്ച വിൻസന്റ് അബൂബക്കർ മലപ്പുറത്തെ ക്ലബ്ബിനായി കളിച്ചിരുന്നതായി പ്രചാരണം,സത്യാവസ്ഥ വെളിപ്പെടുത്തി ക്ലബ്ബ് ഭാരവാഹികൾ

December 03, 2022

December 03, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : വെള്ളിയാഴ്ച നടന്ന ലോകകപ്പ് മത്സരത്തിൽ ബ്രസീലിനെ വിറപ്പിച്ച് അവസാന നിമിഷം ഗോളടിച്ച കാമറൂൺ നായകൻ വിൻസന്റ് അബൂബക്കറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രധാന ചർച്ചാ വിഷയം.വിൻസന്റ് അബൂബക്കർ മുമ്പ് മലപ്പുറത്തെ ഒരു പ്രമുഖ ക്ലബ്ബിന്റെ താരമായിരുന്നുവെന്ന പ്രചാരണം ഒരു വിഭാഗം ഏറ്റെടുത്തതിന് പിന്നാലെ ഈ വാദം നിഷേധിച്ച് ക്ലബ്ബ് അധികൃതർ തന്നെ രംഗത്തെത്തി.

30കാരനായ അബൂബക്കര്‍ നിലവില്‍ സൗദി അറേബ്യന്‍ ക്ലബായ അല്‍ നാസറിന് വേണ്ടിയാണ് കളിക്കുന്നത്. വിന്‍സെന്റ് അബൂബക്കര്‍ സെവന്‍സ് ഫുട്‌ബോള്‍ കളിക്കാന്‍  കേരളത്തിലെത്തിയിരുന്നു  എന്നതായിരുന്നു പ്രചരിച്ച വാർത്ത. സൂപ്പർ സ്റ്റുഡിയോ ക്ലബ്ബിനായി താരം കളിച്ചിരുന്നു എന്ന സംശയം തോന്നിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വളരെ വേഗം വൈറലായി. ലോകകപ്പിൽ ഗോൾ നേടിയ താരം നമ്മുടെ സെവന്സിലോ എന്ന ചോദ്യവും ആരാധകർ ചോദിച്ചു.

എന്നാൽ, സൂപ്പര്‍ സ്റ്റുഡിയോയുടെ മലപ്പുറത്തിന്റെ മാനേജര്‍ അഷ്‌റഫ് ബാവുക്ക ഈ വാർത്തകൾ എതിർത്ത് രംഗത്ത് എത്തി. അത്തരം ഒരു താരം തങ്ങളുടെ ടീമിൽ മാത്രമല്ല മറ്റ് സെവൻസ് ടീമുകളിൽ ഒന്നും കളിച്ചിട്ടില്ല എന്നും പറയുന്നു. പ്രചരിച്ച ഫോട്ടോയിൽ പോസ് ചെയ്ത താരത്തിന് വിൻസെന്റുമായി സാദൃശ്യം തോന്നിയതോടെയാണ് മലയാളികൾ അത് ഏറ്റെടുത്തത്.

ഇഞ്ചുറി ടൈമിലാണ് കാമറൂൺ കാനറികളുടെ ചിറകരിഞ്ഞ ഗോൾ സ്വന്തമാക്കിയത്. നായകൻ വിൻസെന്റ് അബൂബക്കറിന്റെ ഹെഡർ ഗോളിലാണ് കാമറൂൺ വിജയം കണ്ടത്. അതേസമയം,ഇന്നലെ കളി ജയിച്ചെങ്കിലും  കാമറൂണിന് പ്രീ ക്വർട്ടറിൽ കടക്കാനായില്ല.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News