Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വിവാദം പുകയുന്നു,ക്ലബ്ബിനെതിരെ ഫിഫ ഭരണസമിതിക്ക് പരാതി നൽകുമെന്ന് അബ്ദുൽകരീം ഹസന്റെ അഭിഭാഷകൻ

January 31, 2023

January 31, 2023

അൻവർ പാലേരി  
ദോഹ : ഖത്തറിലെ പ്രമുഖ ഫുട്‍ബോൾ ക്ലബ്ബായ അൽ സദ്ദ് എസ്‌സിക്കെതിരെ ഫിഫ ഭരണസമിതിക്ക് പരാതി നൽകുമെന്ന് ഖത്തർ ദേശീയ ഫുട്ബോൾ താരം അബ്ദുൽകരീം ഹസന്റെ അഭിഭാഷകൻ അലി അബ്ബാസ് അറിയിച്ചു.അൽകാസ്‌ ടെലിവിഷനുമായി സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.


അൽ സദ്ദ് ക്ലബ്ബിൽ ഡിഫന്ററായിരുന്ന അബ്ദുൽകരീം ഹസനെതിരെ ക്ലബ്ബും ഖത്തർ ഫുട്‍ബോൾ അസോസിയേഷനും അച്ചടക്ക നടപടി സ്വീകരിച്ചതിന് പിന്നാലെ താരം കുവൈത്തിലെ അൽ ജഹ്‌റ എസ്‌സിയുമായി കരാറിൽ ഒപ്പുവെച്ചിരുന്നു.ഇതിനെതിരെ താരത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അൽ സദ്ദ് ക്ലബ് അറിയിച്ചതിന് പിന്നാലെയാണ് താരം അഭിഭാഷകൻ വഴി ഫിഫക്ക് പരാതി നൽകാൻ ഒരുങ്ങുന്നത്.താരവുമായി കരാർ ഒപ്പുവെച്ച അൽ ജഹ്‌റ ക്ലബ്ബിനെതിരെയും താരത്തിനെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നായിരുന്നു അൽ സദ്ദ് എസ്.സിയുടെ പ്രഖ്യാപനം.

അതേസമയം,ഫിഫയുടെ അന്തിമ തീരുമാനം തങ്ങൾക്കനുകൂലമായിരിക്കുമെന്ന് അബ്ദുൽ കരീം ഹസ്സന്റെ അഭിഭാഷകൻ പറഞ്ഞു.എല്ലാ നടപടിക്രമങ്ങളും മാനദണ്ഡങ്ങളും പാലിച്ചാണ് ഖത്തരി താരവുമായുള്ള കരാർ ഒപ്പുവെച്ചതെന്ന് അൽ ജഹ്‌റയുടെ പ്രസിഡന്റ് ഖാലിദ് അൽജറള്ളയും കഴിഞ്ഞയാഴ്ച കുവൈത്തിൽ വ്യക്തമാക്കിയിരുന്നു.

.29 കാരനായ താരത്തിന്റെ കുവൈത്തിലേക്കുള്ള ക്ലബ്ബ് മാറ്റത്തെക്കുറിച്ചുള്ള വാർത്ത ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അദ്ദേഹത്തിന്റെ തീരുമാനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉൾപെടെ ചൂടേറിയ ചർച്ചകളും നടക്കുന്നുണ്ട്.

2018 ലെ ഏഷ്യൻ ഫുട്ബോളർ ഓഫ് ദി ഇയർ ആയ ഹസ്സൻ.കപ്പിൽ ഖത്തറിന്റെ ദയനീയ പരാജയത്തിന് ശേഷം ലോകകപ്പിലെ ദയനീയ പരാജയത്തിന് ശേഷം സ്നാപ്പ് ചാറ്റിൽ നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. ടീമിനെ വിമർശിച്ച ആരാധകനോട് "റിലാക്സ്, ഇതൊരു യുദ്ധമാണെന്നാണോ നിങ്ങൾ കരുതുന്നത്?" എന്നാണ് ഹസ്സൻ ചോദിച്ചത്.ഖത്തറിന്റെ പരാജയത്തിൽ രാജ്യം മുഴുവൻ സങ്കടത്തിലായപ്പോൾ പരാജയത്തെ ലഘൂകരിച്ച ഹസ്സന്റെ പരാമർശത്തിനെതിരെ  സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയർന്നത്.പിന്നീട് വിവാദം അന്വേഷിച്ച ഖത്തർ ഫുട്ബോൾ അസോസിയേഷൻ അച്ചടക്ക സമിതി ഹസ്സനെ അനിശ്ചിത കാലത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും ശമ്പളം പകുതിയായി കുറക്കുകയും രണ്ട് ലക്ഷം റിയൽ പിഴ ചുമത്തുകയും ചെയ്തിരുന്നു.

ഇതിനുപിന്നാലെയാണ് ഹസ്സൻ ഒരു വർഷത്തെ കരാറിൽ കുവൈത്തി ക്ലബ്ബിൽ ചേർന്നത്. കരാർ ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് അൽ സദ്ദ് ഹസനെതിരെ നിയമ നടപടി സ്വീകരിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News