Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ദുരഭിമാനക്കൊല.ബൽഗാമിൽ ഹിന്ദു യുവതിയെ പ്രണയിച്ച യുവാവിനെ കഴുത്തറുത്തു കൊന്ന് റെയിൽവേട്രാക്കിൽ തള്ളി

October 02, 2021

October 02, 2021

ബെല്‍ഗാം: കര്‍ണാടക ബെല്‍ഗാമില്‍ പ്രണയത്തിന്‍റെ പേരില്‍ നിഷ്ഠൂര കൊലപാതകം. ഹിന്ദു യുവതിയെ പ്രണയിച്ചതിനാണ് അന്യമതസ്ഥനായ  യുവാവിനെ കൊന്ന് മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചത്. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് യുവാവിനെ കൊലപ്പെടുത്തിയത്. ഇരുപത്തിന്നാല് കാരന്‍ അബ്ബാസ് മുല്ലയുടെ മൃതദേഹമാണ് ഇന്ന് രാവിലെ ബെല്‍ഗാമിലെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്.

തലയറുത്ത നിലയിലായിരുന്നു മൃതദേഹം. ബെല്‍ഗാം സ്വദേശിയായ 21 കാരിയായ ഹിന്ദു യുവതിയുമായി അബ്ബാസ് പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഇരുവരും വിവാഹം ചെയ്യാന്‍ തീരുമാനിച്ചതിനു  പിന്നാലെ  ഇന്ന് പുലര്‍ച്ചെ പെണ്‍കുട്ടി അബ്ബാസിനൊപ്പം ഇറങ്ങിപ്പോയിരുന്നു.

എന്നാല്‍ ബെല്‍ഗാം അതിര്‍ത്തിയില്‍ വച്ച്‌ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇരുവരെയും കണ്ടെത്തി. അബ്ബാസിനെ പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച്‌ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം റെയില്‍വേ ട്രാക്കില്‍ കൊണ്ടിട്ടു.

പ്രദേശവാസികളാണ് രാവിലെ മൃതദേഹം കണ്ടത്. പോലിസ് അന്വേഷണം തുടങ്ങിയതോടെ പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുക്കളും ഒളിവില്‍പോയി. ബെല്‍ഗാമില്‍ ഇലക്‌ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു അബ്ബാസ് മുല്ല. പെണ്‍കുട്ടി മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഗൂഗ്ൾ പ്ളേ/ ആപ്പിൾ സ്റ്റോറിൽ നിന്ന് newsroom connect App ഡൗൺലോഡ് ചെയ്യുക. 

 

 


Latest Related News